
Abu Dhabi Big Ticket: ‘ഭാര്യയെയും മക്കളെയും യുഎഇയിലേക്ക് കൊണ്ടുവരികയാണ് ആദ്യത്തെ ലക്ഷ്യം’; ബിഗ് ടിക്കറ്റ് തൂത്തുവാരി പ്രവാസി മലയാളികളടക്കം ഇന്ത്യക്കാര്‍
Abu Dhabi Big Ticket അബുദാബി: ഇപ്രാവശ്യം ബിഗ് ടിക്കറ്റ് തൂത്തുവാരി മലയാളികളടക്കം ഇന്ത്യക്കാര്‍. അബുദാബി ബിഗ് ടിക്കറ്റ് 271 നറുക്കെടുപ്പില്‍ രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാരാണ് ഭാഗ്യം നേടിയത്. ഒരു ബംഗ്ലാദേശ് പൗരനും ബിഗ് ടിക്കറ്റ് ഭാഗ്യം നേടി. മലയാളികളായ സന്ദീപ് താഴയിൽ (33), ഷറഫുദ്ദീൻ ഷറഫ് (36), ആൽവിൻ മൈക്കിൾ എന്നിവര്‍ക്കാണ് ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചത്. ഖത്തറിൽ ജോലി ചെയ്യുന്ന ആൽവിൻ മൈക്കിളിന് 35 ലക്ഷം രൂപ (150,000 ദിർഹം) ആണ് സമ്മാനം നേടിയത്. ഓൺലൈനിലൂടെ വാങ്ങിയ 271-07378 ടിക്കറ്റാണ് ആല്‍വിന് സമ്മാനം നേടിക്കൊടുത്തത്. സന്ദീപിന് 15 ലക്ഷം രൂപ (60,000 ദിർഹം) ആണ് സമ്മാനമായി കിട്ടിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഇദ്ദേഹം 15 കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. യുഎഇയിൽ കഴിഞ്ഞ 10 വർഷമായി താമസിക്കുകയാണ് ഈ 33 കാരൻ. പ്രൊജക്ട് എച്ച്എസ്ഇ മാനേജരായി ജോലി ചെയ്യുകയാണ്. ഭാര്യയെയും മക്കളെയും യുഎഇയിലേക്ക് കൊണ്ടുവരികയാണ് ആദ്യത്തെ ലക്ഷ്യം, ഏറെക്കാലത്തെ ആഗ്രഹമാണ് അവരെ കൊണ്ടുവന്ന് ഒന്നിച്ച് ജീവിക്കുക എന്നത്. പണത്തിന്‍റെ ഒരു ഭാഗം തന്റെ സാമ്പത്തിക ബാധ്യതകൾ വീട്ടാനും ഉപയോഗിക്കും, സന്ദീപ് പറഞ്ഞു. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ഷറഫുദ്ദീൻ ഷറഫിനും 15 ലക്ഷം രൂപയാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി അബുദാബിയിലാണ് ഷറഫുദ്ദീന്‍ ജോലി ചെയ്യുന്നത്. ഇദ്ദേഹവും 15 കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. മകൾക്ക് എന്താണ് ആഗ്രഹം അതു നേടിക്കൊടുക്കാനാണ് തന്റെ സമ്മാനത്തുക ഉപയോഗിക്കുകയെന്ന് ഷറഫുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ആറ് വർഷമായി യുഎഇയിൽ താമസിക്കുന്ന തപൻ ദാസാ (30) ണ് ഒരു ലക്ഷം ദിർഹം സമ്മാനം നേടിയ ബംഗ്ലാദേശ് പൗരൻ.
Comments (0)