
Palakkad Ransiya Suicide: ഭര്‍ത്താവിന്‍റെ മര്‍ദനവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും; റന്‍സിയയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍, അറസ്റ്റ്
Palakkad Ransiya Suicide പാലക്കാട്: പാലക്കാട് കല്ലടിക്കോട് സ്വദേശിനി റന്‍സിസയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റന്‍സിയയുടെ മരണത്തില്‍ ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റിലായി. ഭര്‍ത്താവ് ഷഫീക്ക്, പെണ്‍സുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ഷഫീക്കിനെയും ജംസീനയെയും കോടതി റിമാന്‍ഡ് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഒരാഴ്ച മുന്‍പാണ് റന്‍സിയയെ പുതുപ്പരിയാരത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ മര്‍ദനവും മറ്റൊരു സ്ത്രീയുമായുള്ള സൗഹൃദവും കാരണമാണ് റന്‍സിയ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചത്.
Comments (0)