Expat Died in UAE ഷാര്‍ജ: യുഎഇയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു. ഷാര്‍ജയിലെ അല്‍ താവുന്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്. 44 കാരനായ സിറിയക്കാരനാണ് മരിച്ചത്. ജനുവരി 31ന് രാത്രി 11 മണിക്കാണ് അപകടം ഉണ്ടായത്. വഴിയാത്രികരാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ എമര്‍ജന്‍സി സര്‍വീസുകളെ വിവരം അറിയിച്ചു. ഇയാള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് വീണതെങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കാരണം കണ്ടെത്താൻ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ ആണോയെന്നും അന്വേഷിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പോലീസും സിഐഡി വിഭാഗവും നാഷണല്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പ്രവാസിയുടെ മൃതദേഹം 11.30ഓടെ ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ഫോറന്‍സിക് ലാബിലേക്കും മാറ്റി.
Home
living in uae
Expat Died in UAE: യുഎഇയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണു പ്രവാസി മരിച്ചു