Posted By nadiya Posted On

എമിറേറ്റ്സിൽ 5000 തൊഴിലവസരങ്ങൾ

ദുബായ് ∙സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി 5000 പേർക്ക് തൊഴിലവസരവുമായി എമിറേറ്റ്സ്.
എൻജിനീയറിങ്, എയർ പോർട്ട് സർവീസ്, പാസഞ്ചേഴ്സ് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്കു പുറമെ പുതിയ പൈലറ്റുമാർക്കും അവസരമുണ്ടാകും.യാത്രക്കാരുടെ എണ്ണം പ്രതിദിനം വർധിക്കുന്നതിന് ആനുപാതികമായി സർവീസുകൾ കൂടുന്നില്ല.ഈ സാഹചര്യത്തെ മറികടക്കാനാണ് മാനവവിഭവശേഷി കൂട്ടി സർവീസ് വിപുലപ്പെടുത്തുന്നത്. നേരത്തെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്ന് എ350 വിമാനങ്ങൾ എമിറേറ്റ്സ് വാങ്ങിയിരുന്നു. 259 വിമാനങ്ങൾ നിലവിൽ കമ്പനിക്കുണ്ട്. ഇതിൽ 249 എണ്ണവും യാത്രാ വിമാനങ്ങളാണ്.ഓഗസ്റ്റ് അവസാനത്തോടെ എയർ ബസ് എ350 വിമാനം എമിറേറ്റ്സിനു സ്വന്തമാകും. ഇതിനു പുറമെ പുതിയതായി 315 വിമാനങ്ങൾ കൂടി വാങ്ങാനാണ് ഒരുങ്ങുന്നത്. ബോയിങ് 777 എക്സ് വിഭാഗത്തിൽ ഉൾപ്പെടുന്നവയാകും പുതിയതായി വാങ്ങുക. ലോകത്തിലെ 148 വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് നടത്തുന്നുണ്ട് . കഴിഞ്ഞ സെപ്റ്റംബറിലെ കണക്ക് പ്രകാരം 160 രാജ്യങ്ങളിൽ നിന്നായി 1.14 ലക്ഷം പേർ എമിറേറ്റ്സിൽ ജോലി ചെയ്യുന്നുണ്ട്.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *