
Salary Bonus in UAE: യുഎഇയില്‍ ബോണസായി ചില ജീവനക്കാർക്ക് കിട്ടുന്നത്…
Salary Bonus in UAE അബുദാബി: രാജ്യത്ത് ചില മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കുന്നത് 2024 ലെ ആറ് മാസത്തെ ശമ്പളം. ടെക്‌നോളജി, ബാങ്കിങ്, ഹെൽത്ത്‌കെയർ, കൺസൾട്ടൻസി തുടങ്ങിയ ഉയർന്ന വളർച്ചാ മേഖലകളിൽ പ്രവർത്തിക്കുന്ന യുഎഇ ജീവനക്കാർക്കാണ് കഴിഞ്ഞവര്‍ഷം ഏറ്റവും ഉയർന്ന ബോണസുകൾ ലഭിച്ചത്. പ്രത്യേക റോളുകളിൽ ആറ് മാസത്തെ ശമ്പളം വരെ പേഔട്ടുകൾ കിട്ടുമെന്ന് കൂപ്പർ ഫിച്ച് പുറത്തിറക്കിയ പുതിയ പഠനം പറയുന്നു. ടീം അധിഷ്‌ഠിത റിവാർഡുകളേക്കാൾ വ്യക്തിഗത സംഭാവനകളുമായി ബോണസുകൾ കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നെന്ന് യുഎഇ ആസ്ഥാനമായുള്ള റിക്രൂട്ട്‌മെൻ്റ്, എച്ച്ആർ ഉപദേശക സ്ഥാപനം പറഞ്ഞു. കഴിഞ്ഞ വർഷം, 1-2 മാസത്തെ ശമ്പള ബോണസായിരുന്നു ഏറ്റവും സാധാരണമായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv യുഎഇയിലെ 44 ശതമാനം സ്ഥാപനങ്ങളും ഇത് അവരുടെ ജീവനക്കാർക്ക് നൽകിയിരുന്നു. 23 ശതമാനം കമ്പനികള്‍ ബാങ്കിങ്, കണ്‍സള്‍ട്ടന്‍സി, ടെക്നോളജി ഇന്‍ഡസ്ട്രീസ് മേഖലകളിലെ ജീവനക്കാര്‍ക്ക് 3 -5 മാസത്തെ ബോണസാണ് നല്‍കിയത്. 2024 ല്‍ അഞ്ച് ശതമാനം കമ്പനികളാണ് ആറുമാസത്തെ ബോണസ് ജീവനക്കാര്‍ക്ക് നല്‍കിയത്. 28 ശതമാനം ഏവിയേഷന്‍, ഗവണ്‍മെന്‍റ്, മീഡിയ, റീട്ടെയില്‍ എന്നീ മേഖലകള്‍ ജീവനക്കാരുടെ ബോണസ് തടഞ്ഞു. ബജറ്റ് പരിധികൾ, ഷിഫ്റ്റിങ് മുൻഗണനകൾ, വിപണിയിലെ അനിശ്ചിതത്വങ്ങൾ എന്നിവ കാരണമാണ് ബോണസ് തടഞ്ഞത്.
Comments (0)