
ഇനി ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള മജ്‌ലിസ് ബ്രാന്‍ഡ് നോണ്‍ആല്‍ക്കഹോള്‍ ആല്‍ ദുബയില്‍
ദുബായ്: ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള മജ്‌ലിസ് എന്ന പേരിലുള്ള ബ്രാന്‍ഡോട് കൂടി നോണ്‍ആല്‍ക്കഹോള്‍ ആല്‍ പുറത്തിറക്കി ദുബയ്. ദുബായിലെ റഷ്യന്‍ പ്രവാസിയാണ് അറേബ്യന്‍ ആലിന്റെ പിന്നില്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന അറേബ്യന്‍ പാനീയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹലാല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കിയത്. പരമ്പരാഗത രീതിയില്‍ തന്നെയാണ് പാനിയത്തിന്റെ നിര്‍മാണം. പക്ഷേ പാനീയം ഹലാലായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ നിയന്ത്രിത യീസ്റ്റ് ഉപയോഗിക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കമ്പനി യുഎഇ അധികൃതരില്‍ നിന്ന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്.
മജ്‌ലിസ് എന്ന ബ്രാന്‍ഡില്‍ മിഡ്ടൗണ്‍ ഫാക്ടറി വികസിപ്പിച്ചെടുത്ത പുതിയ ഉല്‍പ്പന്നം, പരമ്പരാഗത പാനീയത്തിന്റെ യഥാര്‍ത്ഥ രുചി പ്രദാനം ചെയ്യുന്നതോടൊപ്പം നോണ്‍ ആല്‍ക്കഹോള്‍ ആണെന്നും അതിനാലാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.
‘ചരിത്രപരമായ പ്രാധാന്യമുള്ളതിനാലാണ് ഞങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ ആരംഭിച്ചത്. ഏകദേശം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യന്‍ പെനിന്‍സുലയില്‍ ഇവിടത്തുകാര്‍ ഇത് ഉണ്ടാക്കിയിരുന്നു. ദഹനപ്രക്രിയകളെ സഹായിക്കുന്നതാണിത്. പാനീയം ഉണ്ടാക്കാന്‍ രണ്ടോ മൂന്നോ ദിവസമെടുക്കുമായിരുന്നു. വളരെക്കാലം ഊര്‍ജ്ജ നില നിലനിര്‍ത്തുമെന്നതിനാല്‍ പ്രധാനമായും യാത്രക്കാരുടെ ഇഷ്ടവിഭവമായിരുന്നു ഇതെന്നും മജ്‌ലിസ് പ്രീമിയം അറേബ്യന്‍ ആലിന്റെ പിന്നിലെ നൂതനാശയക്കാരനും മിഡ്ടൗണ്‍ ഫാക്ടറിയുടെ സിഇഒയുമായ ഇഗോര്‍ സെര്‍ഗുനിന്‍ പറഞ്ഞു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv
Comments (0)