Posted By saritha Posted On

Non Alcoholic Drink Dubai: ഇത് മജ്‍ലിസ്, ‘കുടിച്ചാലും കിക്ക് ആകില്ല’; ആല്‍ക്കഹോള്‍ ഇല്ലാത്ത യുഎഇയുടെ ഹലാല്‍ പാനീയം

Non Alcoholic Drink Dubai ദുബായ്: യുഎഇയില്‍ ആല്‍ക്കഹോള്‍ ഇല്ലാത്ത പുതിയ പാനീയം പുറത്തിറക്കി. ദുബായ് സര്‍ക്കാരിന്‍റെ ഹലാല്‍ സര്‍ട്ടിഫിക്കേഷനോടെയാണ് ഈ പാനീയം പുറത്തിറക്കിയത്. പ്രീമിയം അറേബ്യൻ ബിയറായ മജ്‍ലിസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇഗർ സെര്‍ഗുനിന്‍ എന്ന റഷ്യക്കാരനാണ്. മിഡ്ടൗണ്‍ ഫാക്ടറിയാണ് പാനീയം നിര്‍മിച്ചത്. പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന പാനീയത്തില്‍ ആല്‍ക്കഹോളിന്‍റെ അംശം ഇല്ലെന്നതാണ് പ്രത്യേകത. പുരാതന അറേബ്യന്‍ പെനിന്‍സുലയിൽ ഉണ്ടായിരുന്ന പാനീയങ്ങളില്‍നിന്ന് പ്രചോദനമുൾക്കൊണ്ട്, പാരമ്പര്യ രുചി നിലനിര്‍ത്തി തയ്യാറാക്കിയതാണ് മജ്‍ലിസ്. മിഡ്ടൗണ്‍ ഫാക്ടറിയുടെ സിഇഒയാണ് അദ്ദേഹം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ‘ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ ഉത്പന്നം തുടങ്ങിയത്’. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറേബ്യന്‍ പെനിന്‍സുലയില്‍ ഈ പാനീയം നിര്‍മിച്ചിരുന്നതായും ദഹനത്തിന് സഹായിക്കുന്ന ഈ പാനീയത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലെന്നും സെര്‍ഗുനിന്‍ പറഞ്ഞു. ഈ പാനീയം തയ്യാറാക്കാന്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ എടുക്കും. ദീര്‍ഘസമയത്തേക്ക് ഊര്‍ജ്ജസ്വലരായിരിക്കാനായി യാത്രക്കാര്‍ ഈ പാനീയം ഉപയോഗിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *