
Lulu Jobs: സുവര്‍ണാവസരം; ലുലു വിളിക്കുന്നു, ആയിരക്കണക്കിന് പുതിയ തൊഴിലുകള്‍
Lulu Jobs അബുദാബി: തൊഴിലന്വേഷകരെ…. ലുലു വിളിക്കുന്നു, നിങ്ങള്‍ക്കായി കാത്തിരിക്കുന്നത് ഒട്ടനവധി അവസരങ്ങള്‍. യുഎഇയിലും സൗദിയിലും ലുലുവിന്റെ പുതിയ റീട്ടെയിൽ ശാഖകള്‍ ഉടന്‍ ആരംഭിക്കുകയാണ്. ആയിരക്കണക്കിന് ജീവനക്കാരെയാണ്ഇവിടങ്ങളിലേക്ക് ആവശ്യമായി വരിക. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്. യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളിൽനിന്ന് നഗര പ്രാന്തപ്രദേശങ്ങളിലേക്ക് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ആ പ്രദേശങ്ങൾ കണ്ടെത്തി ഹൈപ്പർമാർക്കറ്റും എക്സ്പ്രസ് സ്റ്റോറും ആരംഭിക്കാൻ പദ്ധതിയിടുന്നതായി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. ഈ പുതിയ ഔട്ട്ലെറ്റുകൾ യുഎഇയിലെ റീട്ടെയിൽ മേഖലയിലുടനീളം നൂറുകണക്കിന് അല്ലെങ്കില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ദുബായ്, അബുദാബി, ഷാർജ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായി വർധിച്ചത് വിദേശതൊഴിലാളികളുടെ വൻതോതിലുള്ള വരവാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv നഗരങ്ങളിലെ ഡൗണ്‍ ടൗണുകളിലും സെൻട്രൽ ഡിസ്ട്രിക്ടുകളിലും ഉയർന്ന വാടക ഉള്ളതിനാൽ, വാടകയെയും ഗതാഗതത്തെയും മറികടക്കാൻ പല താമസക്കാരും പ്രാന്തപ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നത്. യുഎഇയിലെ ജനസംഖ്യാ വർദ്ധനയോടെ ഗ്രൂപ്പിന് ഇവിടെ വളരാനുള്ള മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സൈഫി രൂപാവാല പറഞ്ഞു. “നിരവധി ഡെവലപ്പർമാരുമായി ചർച്ചയിലാണെന്നും അവര്‍ അവസരം നൽകുകയും യുഎഇയിൽ എല്ലായിടത്തും ലുലു ലഭിക്കാൻ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ 30 പ്രോജക്ടുകൾ ചർച്ചയിലുണ്ട്, എന്നാൽ ഇതുവരെ അന്തിമമായിട്ടില്ല, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയും സൗദി അറേബ്യയുമാണ് റീട്ടെയിലർമാരുടെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നതെന്ന് രൂപവാല വിശദീകരിച്ചു. ലുലുപാൻ-ജിസിസി ഒന്നാം നമ്പർ റീട്ടെയിലർ ആണ്. അതിനാൽ, സൗദി അറേബ്യയിൽ വളരേണ്ടതുണ്ട്. ടയർ 1, 2 നഗരങ്ങളിലേക്ക് പോകുന്നു. ജനസംഖ്യം ജനസംഖ്യയും ജനസാന്ദ്രതയും അനുസരിച്ച്, ലുലു ഔട്ട്ലെറ്റുകളുടെ വലുപ്പം തീരുമാനിക്കുമെന്ന് രൂപാവാല പറഞ്ഞു.
Comments (0)