Posted By saritha Posted On

Air Arabia Super Seat Sale: ‘അഞ്ച് ലക്ഷം സീറ്റുകളിൽ’ അത്യഗ്രന്‍ ഓഫർ; യുഎഇയുടെ പ്രമുഖ എയര്‍ലൈന്‍റെ വമ്പന്‍ സെയില്‍

Air Arabia Super Seat Sale ഷാര്‍ജ: യുഎഇയുടെ ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യയുടെ വമ്പന്‍ സെയില്‍ വീണ്ടും. എയര്‍ അറേബ്യയുടെ സൂപ്പര്‍ സീറ്റ് സെയിലാണ് വീണ്ടും തുടങ്ങിയത്. എയര്‍ലൈന്‍റെ പ്രവര്‍ത്തനശൃംഖലയ്ക്ക് കീഴില്‍ 500,000 സീറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുക. സൂപ്പര്‍ സീറ്റ് സെയിലില്‍ 129 ദിര്‍ഹം മുതല്‍ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കും. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ് സെയില്‍ കാലാവധി ഉണ്ടാകുക. ഈ കാലയളവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞനിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഈ വര്‍ഷം സെപ്തംബര്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 28 വരെയുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ഇത്തരത്തില്‍ ബുക്ക് ചെയ്യാവുന്നതാണ്. അബുദാബി, ഷാര്‍ജ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളില്‍നിന്ന് നോൺ സ്റ്റോപ്പ് സര്‍വീസുകളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ നടത്തുന്നത്. യാത്രക്കാർക്ക് എയര്‍ അറേബ്യയുടെ വെബ്സൈറ്റായ www.airarabia.com സന്ദര്‍ശിച്ച് ഈ സെയില്‍ പ്രയോജനപ്പെടുത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *