Actor Molesting 9 Year Old Girl ഈരാറ്റുപേട്ട: സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിനിമ സീരിയല്‍ നടന് കടുത്ത ശിക്ഷ. 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ ഷൂട്ടിങ്ങിനായി വാടകയ്ക്കെടുത്ത വീട്ടിൽ വെച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പിഴത്തുകയിൽ 1,75,000 രൂപ അതിജീവിതയ്ക്കു നൽകണമെന്നും ഉത്തരവുണ്ട്. 2023 മേയ് 31നാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ.വിശ്വനാഥൻ അന്വേഷിച്ച കേസിൽ തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ.കെ. പ്രശോഭാണ് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായിരുന്നു.
Home
kerala
Actor Molesting 9 Year Old Girl: സിനിമയില്‍ അഭിനയിക്കാനെത്തിയ ഒന്‍പത് വയസുകാരിയെ ഷൂട്ടിങ്ങിനായി വാടകയ്ക്കെടുത്ത വീട്ടില്‍ പീഡിപ്പിച്ചു; സിനിമ – സീരിയൽ നടനു 136 വർഷം കഠിനതടവും പിഴയും