
‘പ്രവാസികള്‍ക്ക് മാത്രം കൂടുതല്‍ നികുതി’, ഈ സാഹചര്യം പരിശോധിക്കേണ്ടതുണ്ട്: ഷാഫി പറമ്പില്‍…
ജിദ്ദ: പ്രവാസികള്‍ക്കുള്ള അധിക നികുതി പരിശോധിക്കേണ്ടതുണ്ടെന്ന് വടകര എംപി ഷാഫി പറമ്പില്‍. നാട്ടില്‍ ഭൂമി വില്‍ക്കുന്ന പ്രവാസികള്‍ സര്‍ക്കാരിലേയ്ക്ക് കൂടുതല്‍ നികുതി അടയ്ക്കേണ്ടിവരുന്ന സാഹചര്യം മനഃപൂര്‍വ്വം ഉണ്ടാക്കിയതാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍നത്തിനത്തിനായി സൗദി അറേബ്യയിലെത്തിയ ഷാഫി ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ടാക്സ് ഇന്‍ഡെക്സേഷന്‍ ബെനിഫിറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ സൂചിപ്പിക്കുമ്പോള്‍ ‘പൗരന്‍’ എന്നതിന് പകരം ‘സ്ഥിരതാമസക്കാര്‍’ എന്ന് ഉപയോഗിച്ചതിലൂടെ പ്രവാസികള്‍ക്ക് ആനുകൂല്യം കിട്ടാതെ പോകുന്നനെക്കുറിച്ച് കാര്യമായ അന്വേഷണം നടത്തുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ‘മെഡിക്കല്‍ കോഴ്‌സുകള്‍ പോലെയുള്ളവയ്ക്ക് സൗദിയില്‍ അംഗീകാരം കിട്ടാതെ പോകുന്നത് നിരവധി ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നുണ്ടെന്നത് അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കും. മക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട് മക്ക അതിര്‍ത്തിക്ക് സമീപം സ്‌കൂള്‍ സ്ഥാപിക്കുന്ന വിഷയം ജിദ്ദയിലെ കോണ്‍സല്‍ ജനറലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഹജ്ജ് സേവനത്തില്‍ പ്രവാസി വളണ്ടിയര്‍മാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കേണ്ട കാര്യവും ചര്‍ച്ചാവിഷയമായി’, എംപി പറഞ്ഞു.
Comments (0)