One Zone International Sharjah: ഷാര്‍ജയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഇനി ഷോപ്പിങ്

One Zone International Sharjah ഷാര്‍ജ: ഏറ്റവും കുറഞ്ഞ വിലയില്‍ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്ത് ഷാര്‍ജ. വൺ സോൺ ഇൻ്റർനാഷനലിൻ്റെ റീട്ടെയ്ൽ ഷോപ്പ് ഷാർജ സഹാറ സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു. ജിസിസി രാജ്യങ്ങളിലേയ്ക്ക് ഫ്രാഞ്ചൈസി മോഡലിൽ കമ്പനി ഉടൻ പ്രവർത്തനം വ്യാപിപ്പിക്കും. ഫാഷൻ ആക്സസ്സറീസ്, ഫാൻസി ഉത്പന്നങ്ങൾ, ഗിഫ്റ്റ്സ്, ജ്വല്ലറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി പ്രൊഡക്റ്റ്സ്, ഡിജിറ്റൽ ആക്സസറീസ്, കിച്ചൻ എസൻഷ്യൽസ്, സെറാമിക് വെയർ, ടോയ്സ്, ക്രിയേറ്റീവ് ഹോം കെയർ, കോസ്മെറ്റിക്സ്, ബാക്ക് റ്റു സ്കൂൾ പ്രൊഡക്ട്സ് തുടങ്ങി 8000ത്തിലധികം ഉത്പന്നങ്ങൾ 3.50 ദിർഹത്തിന് ലഭിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv കുട്ടികളുടെ ഉത്പന്നത്തിന് 50 ശതമാനത്തിലേറെ വിലക്കിഴിവ് ലഭ്യമാണ്. പുതുതായി ഏർപ്പെടുത്തിയ ‘ക്രേസി പ്രൈസ് സോണിൽ 4.99 ദിർഹം, 9.99 ദിർഹം തുടങ്ങിയ വിലകളിൽ കുട്ടികളുടെ തുണിത്തരങ്ങൾ ലഭിക്കും. കൊറിയൻ ഡിസൈനിലാണ് ഷോപ്പ്. ഖത്തർ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലും വൺ സോൺ ഇന്‍റർനാഷനൽ ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് വൺ സോൺ ഇൻ്റർനാഷനൽ മാനേജിങ് ഡയറക്ടർ ഷിനാസ് ഷിനാസ് പറഞ്ഞു. കൊറിയയാണ് കമ്പനിയുടെ ആസ്ഥാനം. ചലച്ചിത്ര താരവും ഇൻഫ്ലുവൻസറുമായ മിഥുൻ രമേഷും ലക്ഷ്മി മേനോനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. നിലവിൽ ദുബായിലെ അൽഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽവാദ മാൽ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോണിന് ഷോറൂമുകളുണ്ട്. ഷാർജ സഹാറ സെൻ്റർ ഷോറുമാണ് കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group