Posted By saritha Posted On

Venjaramoodu Mass Murder: ‘വിവാഹശേഷം എന്നെയും ഫര്‍സാനയെയും സംരക്ഷിക്കേണ്ടത് ഉപ്പയുടെ ജ്യേഷ്ഠനല്ലേ?’, ലത്തീഫിനെ കൊന്നത് ആ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിനാല്‍; കാരണങ്ങള്‍ കേട്ട് കണ്ണുംതള്ളി പോലീസ്

Venjaramoodu Mass Murder തിരുവനന്തപുരം: സ്വന്തം വീട്ടിലെ അഞ്ചുപേരെ നിഷ്ഠൂരം കൊലപ്പെടുത്തിയ സംഭവത്തില്‍ കാരണങ്ങള്‍ നിരത്തി പ്രതി അഫാന്‍. കൂട്ടക്കൊലയെ ന്യായീകരിച്ച് നിരത്തുന്ന കാരണങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. സ്വയം മെഞ്ഞെടുത്ത നിരവധി കാരണങ്ങളാണ് ഉറ്റവരെ അതിക്രൂരമായി കൊലപ്പെടുത്താന്‍ അഫാനെ പ്രേരിപ്പിച്ചത്. കാന്‍സര്‍ ബാധിതയായ ഉമ്മയ്ക്കും അനുജനും താനില്ലാതെ ജീവിക്കാനാകില്ലെന്ന് തോന്നിയതുകൊണ്ടാണ് അവരെ കൊലപ്പെടുത്തിയതെന്ന് അഫാന്‍ പോലീസിന് മൊഴി നല്‍കി. ദിവസങ്ങള്‍ക്കു മുന്‍പ് പണം ചോദിച്ചിട്ട് തരാത്തതും വല്ല്യുമ്മയോട് സ്വര്‍ണം പണയംവയ്ക്കാന്‍ ചോദിച്ചിട്ട് തരാത്തതുമായിരുന്നു ദാരുണമായി ഇരുവരെയും കൊലപ്പെടുത്താന്‍ അഫാനെ പ്രേരിപ്പിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv തന്‍റെ മരണശേഷം ഫര്‍സാനയെ എല്ലാവരും കുറ്റപ്പെടുത്തുകയും തനിച്ചാക്കുകയും ചെയ്യുമെന്ന ഭയമായിരുന്നു ഫര്‍സാനയുടെ തലയോട്ടി അടിച്ചുതകര്‍ക്കാന്‍ കാരണമായത്. ഫര്‍സാനയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കാനായി ഉപ്പയുടെ ചേട്ടന്‍ ലത്തീഫ് വീട്ടില്‍ വന്നതും പലതും പറഞ്ഞ് തന്നെ പരിഹസിച്ചതും ദേഷ്യം കൂട്ടി. സാമ്പത്തികപ്രതിസന്ധിക്കിടെ വിവാഹം കഴിച്ചാല്‍ എങ്ങനെ ജീവിക്കുമെന്ന് ലത്തീഫ് ചോദിച്ചതായും വിവാഹത്തെ ലത്തീഫ് എതിര്‍ത്തതായും അഫാന്‍ പോലീസിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ ഫര്‍സാനയെ ആരുനോക്കുമെന്നും ലത്തീഫ് അഫാനോട് ചോദിച്ചു. വിവാഹത്തിനു ശേഷം തന്നെയും ഫര്‍സാനയെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് ഉപ്പയുടെ സ്ഥാനത്തുനിന്ന് ലത്തീഫല്ലേ എന്നത് കേട്ട് പോലീസിന്‍റെ കണ്ണ് തള്ളി. ആ ഉത്തരവാദിത്തം ലത്തീഫ് ഏറ്റെടുക്കാന്‍ തയ്യാറാകാത്തതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് അഫാന്‍ പോലീസിനോട് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *