
Variable Parking Fee Dubai: പ്രവാസികളെ, അറിഞ്ഞോ; പുതിയ പാര്‍ക്കിങ് നിരക്കുകള്‍ ഉടന്‍
Variable Parking Fee Dubai ദുബായ്: യുഎഇയില്‍ ഏപ്രില്‍ മാസം മുതല്‍ പുതിയ വേരിയബിള്‍ പാര്‍ക്കിങ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. രാവിലെ 8 – 10 വരെയും വൈകിട്ട് 4 – രാത്രി 8 വരെയും എല്ലാ പൊതു പാർക്കിങ് സോണുകളിലും പ്രീമിയം പാർക്കിങ് സ്ഥലങ്ങളിൽ മണിക്കൂറിന് 6 ദിർഹം ഈടാക്കും. (പ്രീമിയം പാർക്കിങ്ങിനുള്ള പ്രതിദിന താരിഫ് സോൺ ബിയിൽ 40 ദിർഹവും സോൺ ഡിയിൽ 30 ദിർഹവുമാണ്.) ഏപ്രിൽ ആദ്യം മുതൽ അവതരിപ്പിക്കാൻ പോകുന്ന വേരിയബിൾ താരിഫിനെ സംബന്ധിച്ച കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിനും അന്തിമമാക്കുന്നതിനുമായി പാർക്കിങ്ങിൻ്റെ മാനേജ്‌മെൻ്റ് ടീം നിലവിൽ ആർടിഎയുമായി ചർച്ചകൾ നടത്തുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കഴിഞ്ഞ വർഷം 37 ശതമാനമാണ് പാർക്കിങ് പിഴയിൽ നിന്നുള്ള വരുമാനത്തിലെ വർധനവുണ്ടായതെന്ന് അധികൃതർ അറിയിച്ചു. 249.1 ദശലക്ഷം ദിർഹമാണ് നേട്ടം ഉണ്ടായത്. 2023ൽ ഇത് 181.3 ദശലക്ഷം ദിർഹമായിരുന്നു. മാത്രമല്ല, 2024 ഒക്ടോബർ മുതൽ ഡിസംബർ അവസാനം വരെ ചുമത്തിയ പിഴകളിൽ 72% വർധനയാണ് ഉള്ളത്. 2023 നാലാം പാദത്തിലെ 44.8 ദശലക്ഷം ദിർഹത്തിൽനിന്ന് 77 ദശലക്ഷം ദിർഹമാണ് വര്‍ധനവ്. ഈ പിഴകളിൽ ഭൂരിഭാഗവും പബ്ലിക് പാർക്കിങ് വിഭാഗത്തിലാണ്. ആകെ പൊതു പാർക്കിങ് പിഴകൾ നാലാം പകുതിയിൽ 51% വർധിച്ച് 424,000 ആയി. 2023ൽ ഇതേ സമയം 281,000 ആണ്.
Comments (0)