
Charity Worker Gifted Innova Car: ചികിത്സയ്ക്കായി മൂന്ന് കോടി രൂപ പിരിച്ചുനല്‍കി, ചാരിറ്റി പ്രവര്‍ത്തകന് സമ്മാനമായി ഇന്നോവ കാര്‍ സമ്മാനിച്ച് കുടുംബം; രൂക്ഷവിമര്‍ശനം
Charity Worker Gifted Innova Car ചാരിറ്റി പ്രവര്‍ത്തകന് സമ്മാനമായി കുടുംബം ഇന്നോവ കാര്‍ നല്‍കിയതിന് രൂക്ഷവിമര്‍ശനം ഉയരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന അഡ്വ. ഷമീര്‍ കുന്ദമംഗലത്തിനാണ് രോഗിയായ കുട്ടിയുടെ കുടുംബം കാര്‍ സമ്മാനമായി നല്‍കിയത്. ഫെബ്രുവരി 27 ന് കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഷാമില്‍ മോന്‍ ചികിത്സാ സഹായ സമിതിയുടെ കണക്ക് അവതരണം, ഷമീര്‍ കുന്നമംഗലത്തിന് യാത്രയയപ്പ് ചടങ്ങിലാണ് കാറിന്‍റെ താക്കോല്‍ കൈമാറിയത്. ചടങ്ങില്‍ കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം അടക്കം പങ്കെടുത്തിരുന്നു. സംഭവം വിവാദമായതോടെ കാര്‍ കൈപ്പറ്റിയ ഷമീര്‍ കുന്നമംഗലത്തിെനതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇത്തരം പ്രവൃത്തികളിലൂടെ അർഹരായവർക്ക് വരെ സഹായം നൽകാൻ പൊതുജനം വിമുഖത കാണിക്കും, അധികം പൈസ വന്നാല്‍ ആ പൈസ മറ്റു രോഗികള്‍ക്ക് കൊടുക്കണം. അല്ലാതെ ആരാന്‍റെ പൈസ വാങ്ങിച്ച് ഇന്നോവ ഉരുട്ടലല്ല വേണ്ടതെന്നും ഉള്‍പ്പെടെയുള്ള കമന്‍റുകള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. അതേസമയം, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷമീര്‍ കുന്നമംഗലം രംഗത്തെത്തി. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പൈസയില്‍നിന്ന് ഒരു രൂപ പോലും കാറിനായി ഉപയോഗിച്ചില്ലെന്ന് ഷമീര്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ചടങ്ങില്‍ തന്നെ തന്‍റെ കയ്യിലുള്ള ഇന്നോവ കാര്‍ കമ്മിറ്റിയെ തിരികെ ഏല്‍പ്പിച്ചിരുന്നെന്നും ഷമീര്‍ പറയുന്നു. പൊതുപ്രവര്‍ത്തകന്‍റെ തലയില്‍ കയറി ചവിട്ടിയാല്‍ എന്തുമാകാം എന്ന നിലപാട് മാറ്റണം. ചില ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് അസൂയയാണ്’ ഷമീര്‍ വിഡിയോയില്‍ പറയുന്നു.
Comments (0)