Posted By saritha Posted On

Motorists Careful Ramadan: യുഎഇയിലെ റമദാൻ: ഈ ദിവസം കൂടുതൽ ജാഗ്രത പാലിക്കുക, വാഹനമോടിക്കുന്നവര്‍ കരുതിയിരിക്കുക

Motorists Careful Ramadan അബുദാബി: വിശുദ്ധ റമദാന്‍ മാസത്തിൽ, പ്രത്യേകിച്ച് ഇഫ്താറിന് മുന്‍പുള്ള സമയങ്ങളിൽ, ട്രാഫിക് അപകടങ്ങൾ സാധാരണയായി വർധിക്കാറുണ്ട്. അതിനാല്‍, ഈ റമദാനിൽ വാഹനമോടിക്കുന്നവർ റോഡിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. “റമദാൻ വളരെ സവിശേഷമായ സമയമാണ്. എന്നാൽ, ഇത് എല്ലാ ട്രാഫിക് പങ്കാളികൾക്കും അതുല്യമായ വെല്ലുവിളികൾ നൽകുന്നു. മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഈ മാസത്തിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെടാറുണ്ടെന്ന്, ”റോഡ് സേഫ്റ്റി യുഎഇ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു. “റമദാൻ കാലഘട്ടം യുഎഇ റോഡ് ഉപയോക്താക്കൾക്ക് ഒരു പ്രത്യേക വെല്ലുവിളി ഉയർത്തുന്നുണ്ട്. റോഡിൽ എല്ലാവരെയും സുരക്ഷിതമായി നിലനിർത്തുന്നതിന് ഞങ്ങളുടെ ഭാഗത്തുനിന്ന് സംഭാവന നൽകാൻ ആഗ്രഹിക്കുന്നതായി” അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe “യുഎഇ റോഡ് ഉപയോക്താക്കളെ, പ്രത്യേകിച്ച് റമദാനിൽ അവബോധം വളർത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്ഥിതിവിവരക്കണക്കുകൾ ലക്ഷ്യമിടുന്നതെന്ന്” എഡൽമാൻ പറഞ്ഞു. പഠനമനുസരിച്ച്, ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി വരെയാണ് (35 ശതമാനം) മിക്ക അപകടങ്ങളും നടക്കുന്നത്, അതായത് ഇഫ്താറിന് മുന്‍പുള്ള സമയത്താണ്. ഇതിനെത്തുടർന്ന് രാവിലെ 9 മുതൽ 12 വരെ (21 ശതമാനം) തിരക്കേറിയ സമയമായിരിക്കും. ആഴ്ചയിലെ ഏറ്റവും അപകടകരമായ ദിവസമാണ് ബുധനാഴ്ചകൾ. അതേസമയം വാരാന്ത്യങ്ങൾ ഏറ്റവും സുരക്ഷിതമാണ്. 30 – 39 വയസ് പ്രായമുള്ള വാഹനമോടിക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്. തൊട്ടുപിന്നിലായി 40 – 49 വയസ് പ്രായമുള്ളവര്‍ക്കാണ് അപകടസാധ്യതയെന്ന് എഡൽമാൻ വിശദീകരിച്ചു”

Comments (0)

Leave a Reply

Your email address will not be published. Required fields are marked *