
Woman Riot While Drunk Dubai: യുഎഇയില്‍ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിൽ യുവതിയെ വിചാരണ ചെയ്യും
Woman Riot While Drunk Dubai ദുബായ്: പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയതിനും ദുബായ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും യുവതിക്കെതിരെ കേസ്. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യം പറയുകയും ചെയ്തു. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കൂടുതൽ നിയമനടപടികൾക്കായി യുവതിയെ ദുബായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. നിയമം ലംഘിക്കുന്ന ആർക്കും ഉത്തരവാദിത്തമുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നിയമം എല്ലാ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ബാധകമാണെന്നും നഗരത്തിനുള്ളിൽ എല്ലാവരുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും മാനിക്കപ്പെടുന്നെന്ന് ഉറപ്പാക്കുകയും ചെയ്തു. ദുബായിൽ, സാധുവായ ആൽക്കഹോൾ ലൈസൻസുള്ള റസ്റ്റോറൻ്റുകളിലോ ലോഞ്ചുകളിലോ മാത്രമേ ലഹരിപാനീയങ്ങൾ കഴിക്കാൻ അനുവാദമുള്ളൂ. പൊതുസ്ഥലത്ത് മദ്യം കഴിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആൽക്കഹോൾ ലൈസൻസ് ഉണ്ടെങ്കിൽ ആളുകൾക്ക് അവരുടെ വീടുകളിലോ താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരിപാനീയങ്ങൾ കഴിക്കാൻ അനുവാദമുണ്ട്.
Comments (0)