Posted By saritha Posted On

Passport Rules Changed: അറിഞ്ഞില്ലേ.. പുത്തന്‍ മാറ്റങ്ങളുമായി പാസ്പോര്‍ട്ട്; ശ്രദ്ധിക്കാതെ പോയാല്‍ എട്ടിന്‍റെ പണി

Passport Rules Changed ന്യൂഡൽഹി: പാസ്‌പോർട്ട് നിയമത്തിൽ വലിയ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ പാസ്‌പോർട്ട് അപേക്ഷകർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാണ് നിയമം ഭേദഗതി ചെയ്തത്. പുതിയ പാസ്‌പോർട്ട് നിയമഭേദഗതി പ്രകാരം, 2023 ഒക്‌ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർ പാസ്‌പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരുടെ ജനന സർട്ടിഫിക്കറ്റ് മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി സ്വീകരിക്കുകയുള്ളൂ. ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കുന്നതും പ്രായപരിശോധനയിൽ ഏകീകരണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ്. മുനിസിപ്പൽ കോർപ്പറേഷൻ, ദി രജിസ്ട്രാർ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ്, രജിസ്ട്രേഷൻ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ് ആക്‌ട് 1969ന് കീഴിൽ വരുന്ന ഭരണസംവിധാനം എന്നിവർ നൽകുന്ന ജനന സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ജനന തീയതി തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 2023 ഒക്ടോബർ ഒന്നിന് മുൻപ് ജനിച്ചവർക്ക് ഈ നിയമം ബാധകമല്ല. ഇത്തരക്കാർക്ക് സ്‌കൂൾ സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ജനന തീയതി തെളിയിക്കാനുള്ള രേഖയായി സമർപ്പിക്കാം. ഇതോടൊപ്പം, വ്യക്തികളുടെ സ്വകാര്യത കണക്കിലെടുത്ത് അപേക്ഷകരുടെ വിലാസം ഇനിമുതൽ പാസ്‌പോർട്ടിന്‍റെ പുറം പേജിൽ അച്ചടിക്കില്ല. ഇതിനുപകരം ബാർകോഡ് ഉണ്ടാകും. സർക്കാർ ഉദ്യോഗസ്ഥരുടെ പാസ്പോര്‍ട്ടുകള്‍ക്ക് വെള്ള നിറത്തിലെ പാസ്‌പോർട്ട്, ഡിപ്ളോമാറ്റുകൾക്ക് ചുവപ്പ്, സാധാരണക്കാർക്ക് നീല എന്നിങ്ങനെയാണ് പുതിയ മാറ്റം. പാസ്‌പോർട്ടിന്‍റെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ വിവരങ്ങൾ ഒഴിവാക്കുന്നതാണ് മറ്റൊരു മാറ്റം. മാതാപിതാക്കൾ വിവാഹമോചിതരായ കുട്ടികളെ പരിഗണിച്ചാണ് ഈ ഭേദഗതി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *