Posted By saritha Posted On

Sharjah Unified SMS Payment: പാർക്കിങ് ഉപയോക്താക്കൾക്കായി പുതിയ പേയ്മെന്‍റ് സംവിധാനം; ഫോർമാറ്റ് പ്രഖ്യാപിച്ചു

Sharjah Unified SMS Payment ഷാര്‍ജ: എമിറേറ്റിലെ പൊതു പാര്‍ക്കിങ് ഉപയോക്താക്കള്‍ക്കായി ഏകീകൃത എസ്എംഎസ് പേയ്മെന്‍റ് ഫോര്‍മാറ്റ് പ്രഖ്യാപിച്ചു. ഖോർ ഫക്കാനിൽ മുന്‍പ് ഉപയോഗിച്ചിരുന്ന ‘കെഎച്ച്’ എന്ന സിറ്റി കോഡ് നിർത്തലാക്കിയതായും ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഷാർജയിലുടനീളമുള്ള പൊതു പാർക്കിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സുഗമവും കാര്യക്ഷമവുമായ സേവനം നൽകുന്നതിനുമുള്ള നിരന്തരശ്രമങ്ങളുടെ ഭാഗമാണിതെന്ന് പൗരസമിതി അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വാഹന ഉടമകൾക്ക് ഇപ്പോൾ 5566 എന്ന നമ്പറിലേക്ക് നമ്പർ പ്ലേറ്റിന്‍റെ ഉറവിടം, പാർക്കിങ് നമ്പർ, പാർക്കിങ് ദൈർഘ്യം എന്നിവ മണിക്കൂറുകളിൽ എസ്എംഎസ് അയയ്ക്കാമെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു: 2024 ലെ അവസാന പാദം മുതൽ ഷാർജ പാർക്കിങ് സംവിധാനത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏഴ് ദിവസത്തെ പാർക്കിങ് സോണുകൾ, സ്മാർട്ട് പാർക്കിങ് സംവിധാനം, അൽ ദൈദിലെ പാർക്കിങ് ഫീസ്, കൽബ നഗരത്തിലെ പാർക്കിങ് ഫീസ്. അൽ ഖാനിലും അൽ നാദിലും തുറന്ന രണ്ട് സ്മാർട്ട് പാർക്കിങ് ഏരിയകളിലായി ആകെ 392 പാർക്കിങ് സ്ഥലങ്ങളുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *