Posted By ashwathi Posted On

immigration; യുഎഇ വിടാൻ ഉദ്ദേശിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ എട്ടിൻ്റെ പണി

immigration; യുഎഇ വിടാൻ ഉദ്ദേശിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ എട്ടിൻ്റെ പണിജീവിതത്തിൽ വലിയ സ്വപ്നങ്ങൾ സാക്ഷത്കരിക്കാനായാണ് പലരും വിദേശത്തേക്ക് ചേക്കേറുന്നത്. ചിലരൊക്കെ വർഷങ്ങളോളം ജോലി ചെയ്ത വലിയൊരു നിലയിലെത്തിയ ശേഷം ആകും നാട്ടിലേക്ക് മടങ്ങുക. എന്നാൽ ചിലർ അങ്ങനെ അല്ല, തങ്ങളുടെ ആ​ഗ്രഹം നിറവേറ്റുന്നതിന് മുമ്പ് തന്നെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. വിദേശത്ത് വന്ന് ഇത്തരത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വേ​ഗത്തിൽ മടങ്ങാൻ സാധിക്കില്ല. യുഎഇയിൽ വന്ന് ജോലി നിർത്തി നാട്ടിലേക്ക് മടങ്ങും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ മുട്ടൻ പണി കിട്ടും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യുഎഇ വിടാന്‍ ആഗ്രഹിക്കുകയും താമസിക്കാനായി യുഎഇയിലേക്ക് തിരികെ വരാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നില്ലെങ്കില്‍ 2011 ഫെബ്രുവരി 23 ലെ യുഎഇ സെന്‍ട്രല്‍ ബാങ്ക് റെഗുലേഷന്‍ നമ്പര്‍ 29/2011 ലെ ആര്‍ട്ടിക്കിള്‍ 9ബിയിൽ പറഞ്ഞിരിക്കുന്നത് പോലെ വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബാങ്ക് വായ്പകളും മറ്റ് സേവനങ്ങളും ക്ലോസ് ചെയ്യാന്‍ ശ്രദ്ധിക്കണം. യുഎഇയിലെ നിയമം പറയുന്നതനുസരിച്ച് ‘വാണിജ്യ ബാങ്കുകള്‍ക്ക് അവരുടെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി എല്ലാത്തരം അക്കൗണ്ടുകളും തുറക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *