
യുഎഇയിലെ തൊഴിൽ വീസയിൽ സുപ്രധാന മാറ്റം; അറിയാം ഇക്കാര്യങ്ങൾ
യുഎഇയിലെ തൊഴിൽ വീസയിൽ സുപ്രധാന മാറ്റം വന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിന് വേണ്ടി ഇന്നും ഗൾഫിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം തുടരുന്നു. പ്രത്യേകിച്ച് കോവിഡിന് ശേഷം യുഎഇയിലേക്കുള്ള വരവ് ഗണ്യമായി വർധിക്കുകയും ചെയ്തു. അതേസമയം, തൊഴിൽ വീസ സംവിധാനത്തിലും തൊഴിൽ നിയമങ്ങളിലും രാജ്യം ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്താറുണ്ട്. രണ്ട് വർഷത്തെ തൊഴിൽ വീസ സംവിധാനത്തിൽ ദുബായ് വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ദുബായിൽ വീസ പ്രക്രിയ വേഗത്തിലും കാര്യക്ഷമവുമാക്കുന്നു. നിർമ്മിമിതബുദ്ധി (എഐ) അധിഷ്ഠിത ഓട്ടോമേഷനും ഡിജിറ്റൽ സ്ട്രീംലൈനിങ്ങും വഴിയാണ് ഈ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA), മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MOHRE) എന്നിവയുടെ നേതൃത്വത്തിലുള്ള അപ്ഡേറ്റുകൾ ഗോൾഡൻ വീസ യോഗ്യത വർധിപ്പിക്കുകയും ഇന്ത്യൻ പൗരന്മാർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കി.
∙ ദുബായ് എംപ്ലോയ്മെന്റ് വീസ നടപടിക്രമം
യുഎഇയിൽ തൊഴിലുടമയുടെ സ്പോൺസർഷിപ്പിന് കീഴിൽ ജോലി ചെയ്യുന്നവർക്ക് രണ്ട് വർഷത്തെ തൊഴിൽ വീസ അത്യാവശ്യമാണ്. അവർക്ക് നിയമപരമായ താമസവും ബാങ്കിങ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനവും നൽകുന്നു.
അപ്ഡേറ്റ് ചെയ്ത പ്രക്രിയയിൽ ഉൾപ്പെടുന്നവ:
∙ യുഎഇയിൽ റജിസ്റ്റർ ചെയ്ത ഒരു തൊഴിലുടമയിൽ നിന്ന് സ്ഥിരീകരിച്ച ജോലി ഓഫർ ആവശ്യമാണ്. തൊഴിലുടമ സ്പോൺസറായി പ്രവർത്തിക്കും കൂടാതെ, വീസ അപേക്ഷ കൈകാര്യം ചെയ്യും. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം വർക്ക് പെർമിറ്റ് അംഗീകാരം: വിദേശ പ്രൊഫഷനലുകളെ നിയമിക്കുന്നതിനുള്ള കമ്പനിയുടെ അംഗീകാരം പരിശോധിച്ചുറപ്പിച്ചുകൊണ്ട് തൊഴിലുടമ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിൽ നിന്ന് ഒരു വർക്ക് പെർമിറ്റ് നേടുന്നു.
∙ അംഗീകരിച്ചു കഴിഞ്ഞാൽ ഒരു എൻട്രി പെർമിറ്റ് നൽകും. ഇത് 60 ദിവസത്തേക്ക് സാധുതയുള്ളതാണ്. ഇത് അപേക്ഷകന് ദുബായിൽ പ്രവേശിക്കാനും ഔപചാരികതകൾ പൂർത്തിയാക്കാനും അനുവദിക്കുന്നു.
∙ രക്തപരിശോധനയും ചെസ്റ്റ് എക്സ്-റേയും ഉൾപ്പെടെയുള്ള നിർബന്ധിത മെഡിക്കൽ ഫിറ്റ്നസ് പരിശോധന ദുബായിൽ എത്തുമ്പോൾ ആവശ്യമാണ്.
∙ ബയോമെട്രിക് പരിശോധന ഉൾപ്പെടുന്ന ഒരു എമിറേറ്റ്സ് ഐഡിക്ക് അപേക്ഷകർ റജിസ്റ്റർ ചെയ്യണം.
∙ അപേക്ഷകന്റെ പാസ്പോർട്ടിൽ തൊഴിൽ വീസ ജിഡിആർഎഫ്എ സ്റ്റാംപ് ചെയ്യുന്നു, അവരുടെ നിയമപരമായ റസിഡൻസി അന്തിമമാക്കുന്നു.
2025-ലെ പ്രധാന അപ്ഡേറ്റുകൾ
∙ യുഎഇയുടെ ‘സലാമ’ സിസ്റ്റം പുതുക്കൽ അപേക്ഷകൾ ഓട്ടോമേറ്റ് ചെയ്യുന്നു. ഇത് നടപടി സമയം ഗണ്യമായി കുറയ്ക്കുന്നു.
∙ അധ്യാപനം, ആരോഗ്യ സംരക്ഷണം, സുസ്ഥിരത, ഡിജിറ്റൽ ഉള്ളടക്ക പ്രൊഫഷനലുകൾ ഇപ്പോൾ 10 വർഷത്തെ ഗോൾഡൻ വീസയ്ക്ക് യോഗ്യത നേടിയിട്ടുണ്ട്.
∙ വീസയുമായി ബന്ധപ്പെട്ട മിക്ക സേവനങ്ങളും ഇപ്പോൾ ഓൺലൈനിലാണ്. ഇത് പേപ്പർ വർക്കുകളും നേരിട്ടുള്ള സന്ദർശനങ്ങളും കുറയ്ക്കുന്നു.
∙ യോഗ്യരായ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇപ്പോൾ ഓൺ അറൈവൽ വീസ ലഭിക്കും. ഇത് പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കുന്നു.
∙ പ്രതിമാസം 4,000 ദിർഹത്തിൽ കൂടുതൽ വരുമാനം നേടുന്ന പ്രവാസികൾക്ക് അവരുടെ ഭാര്യയെയും കുട്ടികളെയും മാതാപിതാക്കളെയും പോലും സ്പോൺസർ ചെയ്യാം
Comments (0)