
Mother daughter suicide; സർക്കാർ ജോലി ഉപേക്ഷിച്ച് വിദേശത്തേക്ക് വരാൻ നിർബന്ധിച്ച് ഭർത്താവ്, മകളേയും കൂട്ടി ആത്മഹത്യ ചെയ്ത് ഭാര്യ
Mother daughter suicide; അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ആലപ്പുവ തകഴിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കേളമംഗലം സ്വദേശി പ്രിയ(46)യും മകൾ കൃഷ്ണപ്രിയ(13) യുമാണ് മരിച്ചത്. തകഴി ഗവ. ആശുപത്രിക്ക് സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിന് സമീപം സ്കൂട്ടറിലെത്തിയ അമ്മയും മകളും അതുവഴി വന്ന ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലർക്കായിരുന്ന പ്രിയയെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ജോലി രാജിവച്ച് വിദേശത്തേക്ക് പോകാൻ ഭർത്താവ് പ്രിയയെ നിർബന്ധിച്ചിരുന്നു. പിന്നീട് ഈ തീരുമാനത്തിൽ നിന്ന് മാറുകയും വിവാഹ മോചന നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പ്രിയ മാനസികമായി തകർന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. മകൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. മകളുടെ പരീക്ഷ നടക്കുന്നതിനാൽ പ്രിയയ്ക്ക് ഏറെ ഉത്കണ്ഠ ഉണ്ടായിരുന്നു. ഇത് പ്രിയ പലരോടും പങ്കുവെച്ചിരുന്നു. വീട്ടിൽ അമ്മയും മകളും മാത്രമായിരുന്നു. അച്ഛനും അമ്മയും സഹോദരനും നേരത്തെ മരണപ്പെട്ടിരുന്നതിനാൽ തങ്ങൾക്ക് ആരുമില്ലെന്ന ആകുലതയും പ്രിയ അലട്ടിയിരുന്നു.
Comments (0)