Posted By saritha Posted On

Mumbai Sex Racket: സിനിമയില്‍ അവസരം, കെണിയില്‍പ്പെട്ട് മോഡലുകളും സീരിയൽ നടിമാരും; ‘സെക്സ് റാക്കറ്റ്’ സജീവം

Mumbai Sex Racket മുംബൈ: നഗരത്തില്‍ സെക്സ് റാക്കറ്റ് പിടിയിലായി. മുംബൈ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സെക്സ് റാക്കറ്റാണ് പിടിയിലായത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പവായിലെ ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയത്. നടത്തിപ്പുകാരൻ‌ ശ്യാം സുന്ദർ അറോറയും സഹായിയുമാണ് പിടിയിലായത്. സംഘത്തിന്‍റെ കെണിയിൽപെട്ട നാലുപേരെ മോചിപ്പിക്കുകയും ചെയ്തു. മോഡലുകളും സീരിയൽ നടിമാരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് മോഡലുകളെ കെണിയിൽപ്പെടുത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe സംഘത്തിന്‍റെ പക്കൽനിന്ന് മൂന്ന് ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2024 ല്‍ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 12% വര്‍ധിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ 21% വർധിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടിയത് വലിയ തോതിലെന്നും പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *