
UAE Weather: യുഎഇയില്‍ ഇന്നത്തെ കാലാവസ്ഥ എങ്ങനെ? മുന്നറിയിപ്പ് അറിയാം
UAE Weather അബുദാബി: യുഎഇയുടെ ചില ഭാഗങ്ങളിൽ വാഹനമോടിക്കുന്നവർ ജോലിസ്ഥലത്തേക്ക് പോകുന്നവഴി കടുത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. ദുബായ്, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചുവപ്പും മഞ്ഞയും അലേർട്ടുകൾ പുറപ്പെടുവിച്ചു. ഈ പ്രദേശങ്ങളിൽ ദൃശ്യപരത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണി വരെ തീരദേശ, ഉൾപ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരതയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടുതൽ കുറയാൻ സാധ്യതയുണ്ട്. മൂടൽമഞ്ഞിൽ ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗത പരിധികൾ പാലിക്കണമെന്നും പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. യുഎഇയിൽ ഇന്ന് കാലാവസ്ഥ സാമാന്യം മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ഉച്ചകഴിഞ്ഞ് മേഘങ്ങൾ രൂപപ്പെടാൻ തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു.
Comments (0)