
Abu Dhabi Big Ticket: ‘ലോകം മുഴുവന്‍ ചുറ്റണം’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 90,000 ദിർഹം നേടി പ്രവാസികള്‍
Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റിലെ ‘ദി ബിഗ് വിൻ കോണ്ടസ്റ്റ്’ മത്സരത്തിൽ പങ്കെടുത്ത നാല് പേർ സമ്മാനത്തുകയായി നേടിയത് 360,000 ദിർഹം. ബംഗ്ലാദേശ് സ്വദേശിയായ സ്വകാര്യഡ്രൈവറായ മുഹമ്മദ് അബ്ദുൾ അസീസ് ജബൽ 90,000 ദിർഹം സ്വന്തമാക്കി. 1995 മുതൽ അബുദാബിയിൽ താമസിക്കുന്ന 56 കാരനായ അദ്ദേഹം തുടക്കം മുതൽ തന്നെ ബിഗ് ടിക്കറ്റിന്‍റെ വിശ്വസ്തനായ ഉപഭോക്താവാണ്. 45 പേരുടെ ഒരു ഗ്രൂപ്പിന്‍റെ ഭാഗമായാണ് അദ്ദേഹം ടിക്കറ്റുകൾ വാങ്ങിയിരുന്നത്. സമ്മാനവിവരം അറിയിക്കാനുള്ള കോള്‍ ലഭിച്ചപ്പോള്‍ ജബലിന് വിശ്വസിക്കാനായില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഈ വിജയം വെറുമൊരു വ്യക്തിപരമായ വിജയം മാത്രമല്ല, – “ഈ വിജയം എനിക്കും എന്‍റെ കുടുംബത്തിനും മാത്രമല്ല, എന്‍റെ സുഹൃത്തുക്കൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടിയാണ്,” അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe സമ്മാനത്തുക തന്‍റെ ഗ്രൂപ്പുമായി പങ്കിടുകയും ബാക്കി തുക കുടുംബത്തോടൊപ്പം ആസ്വദിക്കുകയും ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്‍റെ പ്ലാന്‍. ഇനിയും ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ദുബായിയെ സ്വന്തം നാടായി കാണുന്ന കാനഡയിൽ നിന്നുള്ള 47 കാരനായ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഖൽദൂൻ സൈമൂഹ 2010 മുതൽ ബിഗ് ടിക്കറ്റിന്‍റെ വിശ്വസ്തനായ ഉപഭോക്താവാണ്. സമ്മാനത്തുക കൊണ്ട് പുതിയ രാജ്യങ്ങൾ പര്യവേക്ഷണം ചെയ്യാനും പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനുമാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. ബിഗ് ടിക്കറ്റിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നു. വാസ്തവത്തിൽ, വിജയ കോൾ ലഭിച്ച അതേ ദിവസം തന്നെ, അദ്ദേഹം മറ്റൊരു ടിക്കറ്റ് വാങ്ങി. പ്രതിമാസം രണ്ട് ടിക്കറ്റുകൾ വാങ്ങുന്ന പതിവുണ്ട്. ഇപ്പോഴും വലിയ നിമിഷത്തിനായി കാത്തിരിക്കുന്നവർക്ക് അദ്ദേഹത്തിന്റെ ഉപദേശം ലളിതമാണ്: “വേണ്ടെന്ന് വെക്കരുത്, നിങ്ങളുടെ ദിവസം വരും.” മലയാളിയായ ഷെഫ് റോബിൻ (37), ഇന്ത്യക്കാരനായ അക്ഷയ് ടണ്ഠൻ (39), ഡ്രൈവറായ ബംഗ്ലദേശ് സ്വദേശി മുഹമ്മദ് അബ്ദുൽ അസീസ് ജബൽ (56), കാനഡക്കാരൻ ഖൽദൂൻ സൈമൂഹ് (47) എന്നിവരാണ് 21 ലക്ഷത്തിലേറെ രൂപ (90,000 ദിർഹം) വീതം സമ്മാനം നേടിയത്.
Comments (0)