Posted By saritha Posted On

Air India Wide body Jets: പേരുദോഷം മാറ്റാന്‍ എയര്‍ ഇന്ത്യ; അന്താരാഷ്ട്ര സെക്ടറിലെ മത്സരരംഗത്ത് പിടിച്ചുനില്‍ക്കാന്‍ പുതുനീക്കം

Air India Wide body Jets ന്താരാഷ്ട്ര സെക്ടറിലെ മത്സരരംഗത്ത് പിടിച്ചുനില്‍ക്കാന്‍ പുതുനീക്കവുമായി എയര്‍ ഇന്ത്യ. 40 പുതിയ വൈഡ് ബോഡി വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എയര്‍ബസ്, ബോയിങ് കമ്പനികളുമായി എയര്‍ ഇന്ത്യയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജൂണില്‍ നടക്കുന്ന പാരീസ് എയര്‍ ഷോയില്‍ ഇതുസംബന്ധിച്ച ഇടപാടുകള്‍ ആരംഭിച്ചേക്കും. പഴഞ്ചന്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനിയെന്ന പേരുദോഷം എയര്‍ ഇന്ത്യക്ക് മാറ്റിക്കിട്ടാന്‍ പുതിയ വിമാനങ്ങള്‍ കമ്പനിക്ക് ആവശ്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കഴിഞ്ഞ വര്‍ഷം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും അതില്‍ വൈഡ് ബോഡി വിമാനങ്ങളില്ല. 50 എയര്‍ബസ് എ350 വിമാനങ്ങള്‍ക്കും 10 ബോയിങ് 777 എക്‌സ് വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍, വിമാനങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം സര്‍വീസുകളെ ബാധിക്കുന്നുണ്ട്. വ്യോമയാനരംഗത്ത് വളര്‍ച്ചയുണ്ടെങ്കിലും പുതിയ വിമാനങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം വിമാന കമ്പനികളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *