
Kitchen Shuts: ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങളില്‍ വീഴ്ചവരുത്തി; യുഎഇയില്‍ രണ്ട് കിച്ചണുകള്‍ അടച്ചുപൂട്ടി
Kitchen Shuts ഷാർജ: രണ്ട് പബ്ലിക് കിച്ചണുകൾ ഷാർജ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. ആരോഗ്യ സുരക്ഷാ നിർദേശങ്ങളിൽ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് കിച്ചണുകള്‍ അടച്ചുപൂട്ടിയത്. പരിശോധനയിൽ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് നടപടി സ്വീകരിച്ചത്. റമദാൻ ആരംഭത്തിന് മുന്നോടിയായി എമിറേറ്റിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിലായി 5,500 പരിശോധനകൾ നടത്തി. റമദാനിലും പരിശോധനകൾ തുടരുകയാണ്. റമദാൻ ആരംഭത്തിന് മുന്‍പേതന്നെ ഭക്ഷ്യ ഔട്ട്ലറ്റുകളെ കർശന നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കൂടാതെ, പകൽ സമയങ്ങളിൽ ഷോപ്പിങ് മാളുകൾ ഉൾപ്പെടെ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽപന നടത്തുന്നതിനും ആവശ്യമായ പെർമിറ്റ് നേടുന്നതിനായുള്ള നടപടികളും അധികൃതർ ആരംഭിച്ചിരുന്നു. റമദാനിൽ അർധരാത്രിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക പെർമിറ്റിന് അപേക്ഷിക്കണമെന്നും ഈ പെർമിറ്റിന് കീഴിൽ നിർമാണ കരാർ കമ്പനികൾക്ക് അർധരാത്രിക്കുശേഷം ഭക്ഷണം തയ്യാറാക്കാൻ അനുമതിയില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വൃത്തിയായും സുരക്ഷിതമായും ഭക്ഷണം പാകം ചെയ്യുന്നതിന് എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും മുനിസിപ്പാലിറ്റി ഭക്ഷ്യ സുരക്ഷ പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്.
Comments (0)