Posted By ashwathi Posted On

നാടിനെ നടുക്കിയ സംഭവം കാമുകിയുമായുള്ള ബന്ധം തുടർന്ന് പോകാൻ 64 കാരൻ ഭാര്യയെ കൊന്നു

കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടി രോ​ഗിയായ ഭാര്യയെ കൊലപ്പെടുത്തി. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. കാമുകിയുമായുള്ള ബന്ധം തുടർന്ന് പോകാൻ‍ രോഗിയായ ഭാര്യ ഒരു തടസമാണെന്ന് മനസ്സിലാക്കിയതോടെ കെ വിധു (64) കൊല ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പ്രതി കുറ്റ സമ്മതവേളയിൽ പൊലീസുകാരോട് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ദുരൂഹതയെ തുടർന്നാണ് കൊലപാതകത്തിന്റെ ചുരളുഴിഞ്ഞത്. കഴിഞ്ഞ സെപ്തംബർ 26ന് രാത്രി എട്ടരയോടെ കിംസ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലെ ഷീലയെ (58) ബെഡ്റൂമിൽ ‌‌അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഭർത്താവ് വിധു തന്നെയാണ് നിലവിളിച്ച് ആളെക്കൂട്ടി, ഷീലയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ ഷീലയുടെ മരണം സ്ഥിരീകരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe    മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണവും തുടങ്ങി. കഴുത്തിൽ ഷാൾ മുറുകിയതിലുണ്ടായ മുറിവും, ശ്വാസം മുട്ടലുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു. ഇതിൻറെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഭർത്താവ് വിധുവിലേക്ക് എത്തിയത്. നാല് വർഷമായി അസുഖബാധിതയായ ഭാര്യയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് മക്കളെ ചോദ്യം ചെയ്തതപ്പോൾ മനസിലായി. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി വിധുവിനെ (64) രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും. 2024 സെപ്തംബർ 26ന് ആയിരുന്നു സംഭവം. ഭാര്യ ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച്‌പോസ്റ്റ്‌മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിൽ സംശയം ഉയർന്നത്. ഒരു പക്ഷെ പോസ്റ്റ്മോർട്ടം ചെയ്തില്ലായിരുന്നുവെങ്കിൽ ഈ കൊലപാതകം ആരും അറിയാതെ പോവുമായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *