
Flight Ticket Rates: പ്രവാസികള്‍ക്ക് ആശ്വസിക്കാം; പെരുന്നാളിന് നാട്ടിലേക്ക് പറക്കാം കുറഞ്ഞ ടിക്കറ്റ് നിരക്കില്‍
Flight Ticket Rates മസ്‌കത്ത്: ഒമാനിലുള്ള പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. പെരുന്നാളിന് കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പറക്കാം. ഒമാനില്‍നിന്ന് കേരള സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കിലാണ് വിമാനക്കമ്പനികള്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കിലാകും ടിക്കറ്റ് ലഭിക്കുക. റമദാൻ മാസത്തിലെ അവസാന ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ ഉയർന്നിരുന്ന സ്ഥാനത്താണ് ടിക്കറ്റ് നിരക്കില്‍ ഇപ്പോള്‍ ഇത്രയും കുറവ് രേഖപ്പെടുത്തിയത്. പെരുന്നാളിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പോലും 50 ഒമാനി റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. അതേസമയം, മസ്‌കത്ത്, സലാല എന്നിവിടങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ വർധനവ് ഇത്തവണ ഉണ്ടായിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മാർച്ച് 30, 31 തീയതികളിൽ എന്തെങ്കിലും ഒരു ദിവസമാണ് പെരുന്നാൾ പ്രതീക്ഷിക്കുന്നത്. മാർച്ച് 29ന് എയർ ഇന്ത്യ എക്‌സ്പ്രസിൽ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് 53 റിയാലിനും മാർച്ച് 30ന് 40 റിയാലിനും ടിക്കറ്റ് ലഭ്യമായിരിക്കും. കൊച്ചിയിലേക്ക് മാർച്ച് 29ന് 53 റിയാലും 30ന് 44 റിയാലുമാണ് നിരക്ക്. കണ്ണൂരിലേക്ക് 62 റിയാലും തിരുവനന്തപുരത്തേക്ക് മാർച്ച് 29ന് 73 റിയാലും 30ന് 53 റിയാലുമാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമായതെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു. ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കുറവാണെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
Comments (0)