Posted By saritha Posted On

യുഎഇയിലെ ഈ എമിറേറ്റില്‍ ഈദ് അൽ ഫിത്തറിന് സൗജന്യ പാർക്കിങ്; അറവുശാലകളുടെ സമയക്രമവും അറിയാം

Free Parking Ajman ദുബായ്: അജ്മാനില്‍ ഈദ് അല്‍ ഫിത്തറിന് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ശവ്വാൽ 1 മുതൽ 3 വരെയുള്ള ഈദ് അൽ ഫിത്തർ അവധിക്കാലത്ത് അജ്മാനിലെ എല്ലാ പണമടച്ചുള്ള പാർക്കിങും സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ പ്രവർത്തിക്കുന്ന കേന്ദ്ര അറവുശാല സമയവും അതോറിറ്റി പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികൾക്കായി ശവ്വാൽ 4 ന് താത്കാലികമായി അടച്ചിടും. അതേസമയം, മസ്ഫൗട്ട്, മനാമ കശാപ്പുശാലകൾ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് അംഗീകൃത കശാപ്പ് രീതികൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാസ്ഫൗട്ട് അറവുശാലയിൽ രാവിലെയും വൈകുന്നേരവും രണ്ട് പീരിയഡുകളിലായി ഉപഭോക്താക്കളെ സ്വീകരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ശവ്വാൽ 1 ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 4 മുതൽ 7 വരെയും ആയിരിക്കും പ്രവേശനം. ശവ്വാൽ 2 മുതൽ 3 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ, വൈകുന്നേരത്തെ സമയം വൈകുന്നേരം 4 മുതൽ 7 വരെ ആയിരിക്കും. മനാമയിലെ അറവുശാലയിൽ ശവ്വാൽ 1 മുതൽ 3 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഉപഭോക്താക്കളെ സ്വീകരിക്കും. അവധിക്കാലത്ത് ഭക്ഷ്യ സ്ഥാപനങ്ങൾ ആരോഗ്യ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി വിപുലമായ പരിശോധനാ കാംപെയ്‌നുകൾ നടപ്പിലാക്കിയിട്ടുണ്ട്. ടീമുകൾ 24 മണിക്കൂറും ഭക്ഷ്യ സുരക്ഷയും ശുചിത്വവും നിരീക്ഷിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *