
UAE Dirham Symbol: പുതിയ യുഎഇ ദിർഹം ചിഹ്നം: ഡിജിറ്റൽ കറൻസി എപ്പോൾ പുറത്തിറങ്ങും? പുതിയ നോട്ടുകൾ പുറത്തിറക്കുമോ?
UAE Dirham Symbol ദുബായ്: യുഎഇ ദിര്‍ഹത്തിന് പുതിയ ചിഹ്നം. ഒരു ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ എമിറേറ്റ്സിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ) രാജ്യത്തിൻ്റെ ദേശീയ കറന്‍സിയായ ദിര്‍ഹമിന് ഒരു പുതിയ ചിഹ്നം പുറത്തിറക്കിയത്. എമിറാത്തി ദിര്‍ഹാമിൻ്റെ സ്ഥിരതയെ പ്രതിനിധീകരിക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ പതാകയോട് ചേര്‍ന്നു നില്‍ക്കുന്നതു കൂടിയാണ് പുതിയ ചിഹ്നം. ഡിജിറ്റല്‍ ദിര്‍ഹമിനുള്ള ചിഹ്നവും സിബിയുഎഇ വെളിപ്പെടുത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യുഎഇ ദിര്‍ഹത്തിന്‍റെ ആദ്യ അക്ഷരമായ ഡി ആണ് പുതിയ ചിഹ്നമായി ഉപയോഗിച്ചിരിക്കുന്നത്. യുഎഇ കറന്‍സിയുടെ സ്ഥിരതയും യുഎഇ പതാകയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും രണ്ട് തിരശ്ചീന രേഖകള്‍ പുതിയ ചിഹ്നത്തില്‍ ഉള്‍ക്കൊള്ളുന്നു. ഡിജിറ്റല്‍ ദിര്‍ഹമിൻ്റെ ചിഹ്നത്തില്‍ സാധാരണ കറന്‍സി ചിഹ്നത്തിന് ചുറ്റും ഒരു വൃത്തം ഉണ്ട്. ദേശീയ സ്വത്വവും അഭിമാനവും പ്രതിഫലിപ്പിക്കുന്നതിന് യുഎഇ പതാകയുടെ നിറങ്ങളും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. നിലവിൽ, എല്ലാ പ്രധാന ആഗോള കറൻസികൾക്കും ഡോളർ, യൂറോ, യെൻ, രൂപ, യുവാൻ, റൂബിൾ – അവയുടെ ചിഹ്നങ്ങളുണ്ട്. അവ അവയുടെ രാജ്യങ്ങളുടെ ശക്തിയും അഭിമാനവും പ്രതിഫലിപ്പിക്കുന്നു. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയായ ഡിജിറ്റല്‍ ദിര്‍ഹം റീട്ടെയില്‍ മേഖലയില്‍ ഈ വര്‍ഷത്തിൻ്റെ അവസാന പാദത്തില്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന കറന്‍സിയുടെ ഒരു ഡിജിറ്റല്‍ രൂപമാണ് സിബിഡിസി. അവ ക്രിപ്റ്റോകറന്‍സികള്‍ക്ക് സമാനമാണ്, പക്ഷേ അവയുടെ മൂല്യം മോണിറ്ററി അതോറിറ്റി നിശ്ചയിക്കും. രാജ്യത്തിന്റെ സാധാരണ കറന്‍സിക്ക് തുല്യവുമാണത്.
Comments (0)