
യുഎഇ: ബാൽക്കണിയിലും മേൽക്കൂരയിലും സാധനങ്ങൾ സൂക്ഷിച്ചാൽ വന്‍തുക പിഴ
Abu Dhabi Fine Storing Items on Balconies അബുദാബി: കെട്ടിടങ്ങളുടെ മേൽക്കൂരകളിലും ബാൽക്കണികളിലും പൊതുജനങ്ങളുടെ കാഴ്ചയ്ക്ക് വികലമായ വസ്തുക്കൾ സൂക്ഷിച്ചാല്‍ വന്‍തുക പിഴ ഏർപ്പെടുത്തിയതായി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്. കെട്ടിടങ്ങളുടെ മേൽക്കൂരകളിലോ ബാൽക്കണികളിലോ പൊതുവായ രൂപഭംഗി വികലമാക്കുന്നതോ പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതോ ആയ രീതിയിൽ ഏതെങ്കിലും വസ്തുക്കളോ മറ്റോ ഉപേക്ഷിക്കുകയോ സൂക്ഷിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2012 ലെ നിയമം നമ്പർ 2 അനുസരിച്ച് പുറപ്പെടുവിച്ച ഈ ലംഘനങ്ങൾ, സുസ്ഥിരമായ ഒരു നഗര പരിസ്ഥിതി ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ്. ആദ്യ തവണ നിയമലംഘനം നടത്തിയാൽ 500 ദിർഹം പിഴയും രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ 1,000 ദിർഹം പിഴയും ഈടാക്കും. മൂന്നാമത്തെ തവണയും ആവർത്തിച്ചാല്‍ 2,000 ദിർഹം പിഴയാണ് ഈടാക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നഗരത്തിന്‍റെ മൊത്തത്തിലുള്ള ഭംഗി മെച്ചപ്പെടുത്താനുള്ള സമീപകാല ശ്രമങ്ങളുടെ ഭാഗമായി, മൊത്തത്തിലുള്ള ഭംഗിയെ തടസപ്പെടുത്തുന്നതോ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നതോ ആയ പ്രവൃത്തികളിൽ പങ്കാളികളാകുന്ന നിയമലംഘകർക്ക് വ്യത്യസ്ത തരത്തിലുള്ള ശിക്ഷകൾ അബുദാബി ഏർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസില്ലാത്ത വാണിജ്യ കെട്ടിടങ്ങളുടെ മുൻഭാഗം പരിഷ്കരിച്ചാൽ 4,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ അടുത്തിടെ അറിയിച്ചു. അതേസമയം, വൃത്തികെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയും വാഹനത്തിന്‍റെ ബോഡിയോ ഫ്രെയിമോ പുറത്ത് ഉപേക്ഷിക്കുകയും ചെയ്യുന്നവർക്ക് 4,000 ദിർഹം വരെ പിഴ ചുമത്തും.
Comments (0)