
Robo Taxi UAE: 2026 ഓടെ യുഎഇ നിരത്തുകളില്‍ സ്വയം നിയന്ത്രിത റോബോ ടാക്സി; പരീക്ഷണ ഓട്ടത്തിന് തുടക്കമായി
Robo Taxi UAE അബുദാബി: സ്വയം നിയന്ത്രിത റോബോ ടാക്സിയുടെ പരീക്ഷണ ഓട്ടത്തിന് അബുദാബിയില്‍ തുടക്കമായി. 2026 ഓടെ റോബോ ടാക്സി പ്രവര്‍ത്തനം ആരംഭിക്കും. ഇതിനു മുന്നോടിയായാണ് പരീക്ഷണ ഓട്ടം. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങൾ നിർമിക്കുന്ന കമ്പനിയായ ഓട്ടോഗായാണ് റോബോ ടാക്സിയുടെ പരീക്ഷണയോട്ടം നടത്തുന്നത്. സംയോജിത ഗതാഗതകേന്ദ്രവുമായി സഹകരിച്ച് വെള്ളിയാഴ്ച വൈകീട്ട് മുതലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. റോബോ ടാക്സിയുടെ പരീക്ഷണം അബുദാബിയിലെ നഗരഗതാഗതത്തിന്റെ ബൃഹത്തായ പരിവര്‍ത്തനത്തിന്റെ തുടക്കമാണെന്ന് ഓട്ടോഗോയുടെ മാതൃകമ്പനിയായ കിന്റസുഗി ഹോള്‍ഡിങ് മാനേജിങ് ഡയറക്ടര്‍ സീന്‍ ടിയോ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, സുസ്ഥിര ഗതാഗതം കൈവരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് റോബോ ടാക്സികള്‍ മുന്നോട്ടുവെക്കുന്നത്. പൊതുനിരത്തുകളിലെ അതാതു സാഹചര്യങ്ങളുമായി വാഹനം എങ്ങനെ പെരുമാറുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ പരീക്ഷണ ഓട്ടത്തിലൂടെ പരിശോധിക്കും. ചൈനീസ് ടെക് അതികായരായ ബൈഡുവിന്റെ സഹസ്ഥാപനമായ അപ്പോളോ ഗോയുമായി സഹകരിച്ചാണ് ഓട്ടോഗോ നടത്തുന്നത്.
Comments (0)