
America Threatens Iran: മിഡില്‍ഈസ്റ്റ് യുദ്ധമുഖത്തേക്കോ? ഇറാനെ ആക്രമിക്കാനൊരുങ്ങി അമേരിക്ക
America Threatens Iran തെൽ അവിവ്: ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷാന്തരീക്ഷം. അനുനയത്തിന് തയ്യാറായില്ലെങ്കില്‍ ഇറാനും ഹമാസിനം ഹൂതികള്‍ക്കുമെതിരെ കടുത്ത നടപടിക്ക് മുതിരുമെന്ന് അമേരിക്ക. ഗാസയില്‍ ഇസ്രയേലിന്‍റെ കൂട്ടക്കുരുതിക്കിടെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ആണവ കരാറിന് വഴങ്ങിയില്ലെങ്കിൽ ഇറാനു മേൽ ബോംബിടുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം വീണ്ടും ഉടലെടുത്തിരിക്കുന്നത്. ഗൾഫ് കടലിൽ രണ്ട് എണ്ണ ടാങ്കറുകൾ പിടിച്ചെടുത്തതായി ഇറാൻ നാവികസേന അറിയിച്ചു. ഏതു രാജ്യത്തിന്‍റെ ടാങ്കറുകളാണ് പിടികൂടിയതെന്ന് ഇറാൻ വ്യക്തമാക്കിയില്ല. ടാങ്കറുകളിൽ ജോലിക്കാരായ 25 പേർ ഇറാൻ നാവികസേനയുടെ പിടിയിലാണ്. സഹകരണമാണ് തെഹ്റാൻ ലക്ഷ്യമിടുന്നതെങ്കിൽ ചർച്ചക്ക് ഒരുക്കമാണെന്നും മറിച്ചാണ് തീരുമാനമെങ്കിൽ ഏതറ്റം വരെയും പോകുമെന്നും യുഎസ് സ്റ്റേറ്റ് വകുപ്പ് പ്രതികരിച്ചപ്പോള്‍ ഭീഷണിയും അടിച്ചേൽപിക്കലും കൊണ്ട് വഴങ്ങുമെന്ന് കരുതേണ്ടതില്ലെന്ന് ഇറാൻ അമേരിക്കയെ ഓർമിപ്പിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ബന്ദികളെ മോചിപ്പിക്കാൻ ഇനിയും തയാറായില്ലെങ്കിൽ ഹമാസിനെ കാത്തിരിക്കുന്നത് നരകം തന്നെയാകുമെന്നും അമേരിക്ക താക്കീത് നൽകി. ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യത്തിന് ഹമാസ് മാത്രമാണ് ഉത്തരവാദികളെന്നും യു.എസ് സ്റ്റേറ്റ് വകുപ്പ് കുറ്റപ്പെടുത്തി. യെമനിൽ ഹൂതികൾക്ക് നേരെയുള്ള ആക്രമണം കൂടുതൽ ശക്തമായി തുടരാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. വെടിനിർത്തലിനായുള്ള ഈജിപ്തിന്‍റെ പുതിയ നിർദേശം തള്ളിയ ഇസ്രായേൽ, ഗസ്സയിലെ റഫയിൽ കരയാക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന്, രണ്ടു ദിവസത്തിനിടെ എൺപതിലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. അതേസമയം, റെഡ്ക്രസന്റിന്റെ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തി ഇസ്രയേല്‍ കുഴിമാടത്തിൽ തള്ളിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
Comments (0)