Posted By saritha Posted On

Electricity Bill AC Summer: അയ്യോ, എന്തൊരു ചൂട് ! എസി ഓണ്‍ ആക്കിയാല്‍ കറന്‍റ് ബില്ല് കൂടുമെന്ന പേടി വേണ്ട, ഇവ ശ്രദ്ധിക്കാം

Electricity Bill AC Summer വീട്ടില്‍ ഫാന്‍ ഇട്ട് ഇരുന്നാലും വിയര്‍ത്ത് ഒഴുകുന്ന അവസ്ഥ, അപ്പോള്‍ പുറത്തിറങ്ങിയാലുള്ള അവസ്ഥയോ, ഓര്‍ക്കാന്‍ വയ്യ, ഈ സമയത്ത് എസിയ്ക്ക് ഡിമാന്‍ഡ് കൂടിയിരിക്കുകയാണ്. അതോടൊപ്പം, കറന്‍റ് ചാര്‍ജും കൂടുമെന്ന കാര്യം ഓര്‍ക്കേണ്ടതാണ്. എന്നാല്‍, എസി ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ കറന്‍റ് ബില്‍ അത്രയധികം വില്ലനാകില്ല. സാധാരണ കണ്ടുവരുന്ന ഒരു ടൺ എസി 12 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എസികളില്‍ വൈദ്യുതി ലാഭിക്കാം. വീടിന്‍റെ പുറം ചുമരുകളിലും ടെറസ്സിലും വെള്ള നിറത്തിലുള്ള പെയിന്‍റ് ഉപയോഗിക്കുക, ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമിക്കുന്നക, വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുക എന്നിവ വീടിനകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും. ശീതികരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായവ തെരഞ്ഞെടുക്കുക. വാങ്ങുന്ന സമയത്ത് ബി. ഇ. ഇ സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 5 സ്റ്റാർ ആണ് ഏറ്റവും കാര്യക്ഷമത കൂടിയത്. എസി ഘടിപ്പിച്ച മുറികളിലേക്ക് ജനലുകൾ വാതിലുകൾ, മറ്റു ദ്വാരങ്ങൾ എന്നിവയിൽക്കൂടി വായു അകത്തേക്കു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, ഫിലമെന്‍റ് ബൾബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ മുറിയിൽ നിന്ന് ഒഴിവാക്കുക, എസിയുടെ ടെംപറേച്ചർ സെറ്റിങ് 22 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും, അതിനാൽ 25 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം, എസിയുടെ ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക, എസിയുടെ കണ്ടെൻസർ യൂണിറ്റ് കഴിവതും വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക, എസിയുടെ കണ്ടെൻസറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക, കുറഞ്ഞ ചൂട്, അനുഭവപ്പെടുന്ന കാലാവസ്ഥകളിൽ കഴിവതും സീലിംഗ് ഫാൻ, ടേബിൾ ഫാൻ മുതലയാവ ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കറന്‍റ് ബില്ല് കൂട്ടാതെ എസി ഉപയോഗിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *