Posted By saritha Posted On

Emirates Courier Express: ഏപ്രിൽ ഫൂളിലെ തമാശയാണെന്ന് പലര്‍ക്കും സംശയം, എമിറേറ്റ്സിന്‍റെ കൊറിയർ എക്സ്പ്രസിന്‍റെ യാഥാര്‍ഥ്യം?

Emirates Courier Express ദുബായ്: ഏപ്രിൽ ഒന്നിനാണ് എമിറേറ്റ്‌സ് ‘വളരെ പ്രധാനപ്പെട്ട പാഴ്‌സൽ ഡെലിവറി സർവീസ്’ പ്രഖ്യാപിച്ചത്. ഏപ്രിൽ ഫൂൾ ദിനത്തിലെ തമാശയാണെന്ന് പലരും സംശയിച്ചു. എന്നാല്‍, എയർലൈൻ തമാശ പറഞ്ഞതല്ല, യഥാർഥത്തിൽ ഒരു കൊറിയർ സർവീസ് ആരംഭിച്ചണ്. എയർലൈനിന്റെ എമിറേറ്റ്‌സ് കൊറിയർ എക്സ്പ്രസ് “പാഴ്‌സലുകളെ യാത്രക്കാരെപ്പോലെ പരിഗണിക്കുമെന്നാണ്” വാഗ്ദാനം ചെയ്യുന്നത്. ഡോർ-ടു-ഡോർ പാക്കേജ് ഡെലിവറിക്ക് ആഗോള, പങ്കാളി ശൃംഖലയെയും ഉപയോഗിക്കും. അടുത്ത ദിവസത്തെ അടിയന്തര ഡെലിവറി മുതൽ രണ്ട് ദിവസത്തെ പ്രീമിയം സേവനം വരെയാണ് സേവന നിലവാരം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വ്യവസായ മേഖലയിലുടനീളമുള്ള വെല്ലുവിളികൾ ചൂണ്ടിക്കാട്ടി, “വിപണിയിൽ അവതരിപ്പിക്കുന്നതിനുമുന്‍പ്, കഴിയുന്നത്ര വേഗതയേറിയതും വിശ്വസനീയവും വഴക്കമുള്ളതുമാക്കുകയെന്ന ലക്ഷ്യത്തോടെ, ഉത്പ്പന്നം പരീക്ഷണാത്മകമായും പരിഷ്കരിക്കുന്നതിലും വിവിധ ആഗോള ഉപഭോക്താക്കളുമായി സഹകരിച്ച് പ്രവർത്തിച്ചതായി” കമ്പനി പറഞ്ഞു. കഴിഞ്ഞ വർഷം യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ദക്ഷിണാഫ്രിക്ക, യുകെ എന്നിവിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് പാക്കേജുകൾ എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് എത്തിച്ചിട്ടുണ്ട്. എയർലൈനിന്‍റെ കണക്കനുസരിച്ച്, ഡെലിവറി സമയം ശരാശരി 48 മണിക്കൂറിൽ താഴെയാണ്. “ലോകമെമ്പാടുമുള്ള സാധനങ്ങൾ വേഗത്തില്‍ എങ്ങനെ അയച്ചുനല്‍കുന്നു എന്നതിലെ ഒരു പരിണാമം” എന്നാണ് എമിറേറ്റ്‌സ് സ്കൈകാർഗോയുടെ ഡിവിഷണൽ സീനിയർ വൈസ് പ്രസിഡന്റ് ബദർ അബ്ബാസ് ഈ സേവനത്തെ വിശേഷിപ്പിച്ചത്. എക്സ്പ്രസ് ഡെലിവറി മേഖലയിൽ എയർലൈൻ എങ്ങനെ നയിക്കുമെന്നതിന്റെ തുടക്കം മാത്രമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *