
UAE Public Holiday: യുഎഇയില്‍ അടുത്ത അവധി ദിനം എപ്പോള്‍? വിശദാംശങ്ങള്‍
UAE Public Holiday ദുബായ്: ഈദ് അൽ ഫിത്തർ പൊതു അവധി അവസാനിച്ചതോടെ, ഇന്ന് ഏപ്രിൽ രണ്ടിന് യുഎഇയില്‍ ജോലികൾ പുനരാരംഭിച്ചിരിക്കുകയാണ്. അടുത്ത ഇടവേളയ്ക്കായി കാത്തിരിക്കുകയും വർഷത്തേക്കുള്ള അവധിക്കാലം ആസൂത്രണം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിൽ, ഈദ് അൽ അദ്ഹ പോലുള്ള ചില പൊതു അവധി ദിവസങ്ങൾ ചന്ദ്രനെ കാണുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതായത്, കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് മാത്രമേ കൃത്യമായ തീയതികൾ യുഎഇയിലെ ചന്ദ്രദർശന സമിതി സ്ഥിരീകരിക്കുകയുള്ളൂ. 2024 മെയ് മാസത്തിൽ, യുഎഇ കാബിനറ്റ് 2025 ലെ ഔദ്യോഗിക പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇനിയുള്ള പൊതു അവധി ദിനങ്ങള്‍ നോക്കാം. അറഫ ദിനം – ഒരു ദിവസത്തെ അവധി- അറഫ ദിനത്തോടനുബന്ധിച്ച് ദുൽഹജ്ജിന്‍റെ ഒന്‍പതാം തീയതി തൊഴിലാളികൾക്ക് ഒരു ദിവസത്തെ അവധി ലഭിക്കും. ചന്ദ്രനെ കണ്ടതിന് ശേഷം അവധിയുടെ കൃത്യമായ തീയതി പ്രഖ്യാപിക്കും. ഈദ് അൽ അദ്ഹ – മൂന്ന് ദിവസത്തെ അവധി- അറഫാ ദിനത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങൾ – ദുൽ ഹജ്ജ് 10, 11, 12 തീയതികൾ ഈദുൽ അദ്ഹ പ്രമാണിച്ച് അവധിയായിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇസ്ലാമിക പുതുവത്സരം – ഒരു ദിവസത്തെ അവധി- ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് മുഹറത്തിന്റെ ആദ്യ ദിവസവും തൊഴിലാളികൾക്ക് അവധി ലഭിക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം – ഒരു ദിവസത്തെ അവധി- റബീഉൽ അവ്വൽ മാസത്തിലെ 12-ാം ദിവസമാണ് മുഹമ്മദ് നബിയുടെ ജന്മദിനം, അന്ന് താമസക്കാർക്ക് ഒരു ദിവസത്തെ അവധി പ്രതീക്ഷിക്കാം. ചന്ദ്രദർശന സമിതിയുടെ പ്രഖ്യാപനത്തിന് ശേഷം മാത്രമേ അവധിയുടെ കൃത്യമായ തീയതി പ്രഖ്യാപിക്കൂ. ഈദ് അൽ ഇത്തിഹാദ് – ഡിസംബർ 2-3, 2025 അവസാനത്തോടെ മറ്റൊരു മധ്യവാര അവധി ലഭിക്കും, ഡിസംബർ 2, 3 ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആയിരിക്കും.
Comments (0)