
Malayali Expat Died: യുഎഇയില്‍ സന്ദർശന വിസയിൽ എത്തിയ മലയാളി പെരുന്നാള്‍ ആഘോഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
Malayali Expat Died അബുദാബി: യുഎഇയിൽ സന്ദർശന വിസയിലെത്തിയ മലയാളി നിര്യാതനായി. കോഴിക്കോട് ചെലവൂർ പള്ളിത്താഴം പൂക്കാട്ട് പരേതനായ അബ്ദുറഹിമാൻ കുട്ടിയുടെ മകൻ മുഹമ്മദ് (പൂക്കാട്ട് ബാവ-63) ആണ് മരിച്ചത്. സന്ദർശന വിസയിലെത്തിയ ഇദ്ദേഹം പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഖോർഫക്കാൻ സന്ദർശിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: സുഹറ.മക്കൾ: മുഹ്സിൻ റഹ്മാൻ (സൗദി), മുർഷിത (അജ്മാൻ). മരുമക്കൾ: ജബ്ബാർ (പുനത്തിൽ), അൽ മെഹാസ് (അജ്മാൻ), ശബാന (വെള്ളിപ്പറമ്പ്). സഹോദരങ്ങൾ: ഹമീദ്, പരേതനായ കോയട്ടി, ബീരാൻ മൂസ, പാത്തുട്ടി, കുട്ടീബി, മറിയം സൈന. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)