
China Tariff on US: ട്രംപിന്‍റെ പ്രതികാരച്ചുങ്കത്തില്‍ തിരിച്ചടിച്ച് ചൈന; ലോകമാകെ വ്യാപാരയുദ്ധത്തിലേക്കോ?
China Tariff on US ട്രംപിന്‍റെ പ്രതികാരച്ചുങ്കത്തില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച് ചൈന. ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയ അതേ തീരുവ യുഎസ് ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ ചൈന ചുമത്തി. പകരച്ചുങ്കമായി യുഎസ് 34 ശതമാനം തീരുവയാണ് ചൈനയ്ക്ക് ഏര്‍പ്പെടുത്തിയത്. വൈദ്യുതി വാഹനങ്ങളുടെയും ഇലക്ട്രിക് ഉപകരണങ്ങളുടെയും യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത സാധനങ്ങള്‍ക്കും കനത്ത നികുതി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ചൈന. ഏപ്രിൽ 10 മുതൽ തീരുവ ഏർപ്പെടുത്തുമെന്ന് ചൈന വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുഎസിൽ നിന്നുള്ള എല്ലാ ഇറക്കുമതി സാധനങ്ങൾക്കും നിലവിലുള്ള താരിഫ് നിരക്കിന് പുറമേ 34 ശതമാനം അധിക താരിഫ് ചുമത്തുമെന്നാണ് ബീജിങ് ധനകാര്യ മന്ത്രാലയം അറിയിച്ചത്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മാഗ്നറ്റിക് റെസൊണൻസ് ഇമേജിങില്‍ സാധാരണയായി ഉപയോഗിക്കുന്ന ഗാഡോലിനിയം, കൺസ്യൂമർ ഇലക്ട്രോണിക്സിൽ ഉപയോഗിക്കുന്ന യിട്രിയം എന്നിവയുൾപ്പെടെ ഏഴ് അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിയിലും ചൈനയുടെ വാണിജ്യ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീരുവകൾ ചുമത്തിയതിനെതിരെ ചൈന ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) കേസ് ഫയൽ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, ട്രംപിന്‍റെ പകരച്ചുങ്കത്തില്‍ അമേരിക്കന്‍ ഓഹരിവിപണികള്‍ തകര്‍ന്നടിഞ്ഞു. ആഗോള ഓഹരി വിപണിയും നഷ്ടത്തില്‍നിന്ന് കരകയറാന്‍ ദിവസങ്ങളെടുത്തേക്കും. ഇതോടൊപ്പം ലോകമാകെ ഒരു വ്യാപാരയുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
Comments (0)