Posted By saritha Posted On

യുഎഇ വിമാനത്താവളത്തില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പിടഞ്ഞ യാത്രക്കാരന് രക്ഷകരായി ഇന്ത്യന്‍ ജീവനക്കാര്‍

ദുബായ്: നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തക്ക സമയത്ത് സേവനം നൽകി ഇന്ത്യക്കാരായ ജീവനക്കാര്‍. ട്രാഫിക് മാർഷലുമാരായ ബൽരാജ് സിങ്ങും ആദർശ് ചന്ദ്രനുമാണ് യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞദിവസം ദുബായ് വിമാനത്താവളത്തിലെ ഏരിയ 3 ലെ ടെർമിനൽ 1 ലായിരുന്നു സംഭവം. നൂറുകണക്കിന് യാത്രക്കാർ നിറഞ്ഞ തിരക്കേറിയ സ്ഥലത്ത് ബൽരാജും ആദർശും വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെ ഒരു യാത്രക്കാരൻ നടക്കാൻ ബുദ്ധിമുട്ടിയതും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. അടിയന്തരമായി വൈദ്യ സഹായം ആവശ്യമുണ്ടെന്ന് മനസിലാക്കി ബൽരാജ് സിങ് ഉടൻ തന്നെ തന്റെ ടീം ലീഡറെ വിളിച്ച് സഹായം അഭ്യർഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഡോക്ടർമാർ എത്തുന്നതുവരെ യാത്രക്കാരന്റെ ജീവൻ സുരക്ഷിതമാക്കാനും സുഖ സൗകര്യങ്ങളും ഉറപ്പാക്കാനും മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ആ സ്ഥലത്തുനിന്ന് ആളുകളെ മാറ്റി യാത്രക്കാരന് ശുദ്ധവായു ലഭിക്കാൻ സാഹചര്യമൊരുക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്തു. തങ്ങളെ സംബന്ധിച്ചിടത്തോളം ആതിഥ്യമര്യാദ എന്നാൽ യാത്രക്കാരുടെ സംതൃപ്തി ഉറപ്പാക്കാൻ എല്ലാത്തിനുമുപരി പ്രവർത്തിക്കുക എന്നതാണെന്ന് ബൽരാജും ആദർശും പറഞ്ഞു. യാത്രക്കാരെ സഹായിക്കുകയും അവർക്ക് ശുഭയാത്രയുടെ പ്രതീക്ഷകൾ നൽകുകയും ചെയ്യുക എന്നതാണ് തന്റെ ആതിഥ്യമര്യാദയെന്ന് ബൽരാജ് പറഞ്ഞു. യാത്രക്കാരുടെ ക്ഷേമത്തിനായുള്ള വിമാനത്താവള ജീവനക്കാരുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ സംഭവമെന്ന് അധികൃതർ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *