Posted By saritha Posted On

Drive Slowly on Expressway UAE: വേഗം കുറച്ച് ഓടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി യുഎഇ

Drive Slowly on Expressway UAE അബുദാബി: യുഎഇയിലെ അതിവേഗ പാതകളില്‍ വേഗം കുറച്ച് ഓടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി. അതിവേഗ പാതകളില്‍ ഇഴഞ്ഞു നീങ്ങുന്നവര്‍, മറ്റ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും അപകടങ്ങള്‍ക്കും ഇടയാക്കുന്നു. നടപടി ഫെഡറൽ ട്രാഫിക് നയത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. അടുത്ത ആറുമാസത്തിനകം പ്രാബല്യത്തിൽ വരുന്ന ഫെഡറൽ ട്രാഫിക് നയത്തിൽ റോഡില്‍ വേഗം കുറച്ച് ഓടിക്കുന്നവർക്കെതിരെ ശിക്ഷ കടുപ്പിക്കണമെന്നാണ് ഗതാഗത മേഖലയിൽ നിന്നുള്ളവരുടെ ആവശ്യം. മണിക്കൂറിൽ 140 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിൽ ചിലർ 100 കിലോമീറ്ററിനും താഴെയാണ് ഓടിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ വർഷം അതിവേഗ പാതകളിൽ വേഗം കുറച്ച് വാഹനം ഓടിച്ചതിന് 4.9 ലക്ഷത്തിലധികം നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. 2023 ൽ ഇത് 3.14 ലക്ഷമായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അതിവേഗ റോഡുകളിൽ വേഗം കുറച്ചതു കൊണ്ടു മാത്രം നൂറുകണക്കിന് അപകടങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് കേസ് റിപ്പോർട്ടിൽ പറയുന്നു. മുന്നിലെ വാഹനം വേഗം കുറയ്ക്കുമ്പോൾ, നിശ്ചിത വേഗത്തിൽ വരുന്ന പിന്നിലെ വാഹനത്തിന് അതിവേഗം ലെയ്ൻ മാറേണ്ടി വരും. ഇത്തരം ലെയ്ൻ മാറ്റങ്ങൾ പലപ്പോഴും അപകടത്തില്‍ കലാശിക്കും. അതിവേഗ ട്രാക്കിൽ മുന്നിലെ വാഹനം വേഗം കുറയ്ക്കുമ്പോൾ പിന്നിലെ വാഹനങ്ങൾ സ‍ഡൻ ബ്രേക്കിടുന്നത് കൂട്ടിയിടികൾക്ക് കാരണമാകും. അതിവേഗ പാതകളിൽ വേഗം കുറച്ച് ഓടിച്ചാൽ നിലവിൽ 400 ദിർഹമാണ് ട്രാഫിക് പിഴ ഈടാക്കുന്നത്. മെല്ലെ പോകുന്നവർ വലതു ലൈനിലേക്ക് മാറി മറ്റ് യാത്രികർക്കു വഴിയൊരുക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *