Posted By saritha Posted On

UAE Insurance Premium: ‘പ്രായം കൂടുന്തോറും കൂടുന്ന രോഗം, ഒപ്പം ഇന്‍ഷുറന്‍സ് പ്രീമിയവും’; ഉയര്‍ന്ന ഫീസില്‍ വലഞ്ഞ് പ്രവാസികള്‍; ചികിത്സയ്ക്ക് നാട് തന്നെ ശരണം

UAE Insurance Premium ദുബായ്: യുഎഇയിലെ ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ താങ്ങാനാകാതെ 60 വയസ് കഴിഞ്ഞ പ്രവാസികള്‍. പ്രായം കൂടുന്തോറും രോഗവും കൂടും, ഒപ്പം ഇന്‍ഷുറന്‍സ് പ്രീമിയം തുകയും. ചികിത്സാ ചെലവ് ഉയര്‍ന്നതിനാല്‍ പലര്‍ക്കും നാട്ടിലേക്ക് പോകേണ്ട സ്ഥിതിയാണ്. മരുന്നും ഡോക്ടറുടെ ഫീസും നല്ലൊരു തുകയാകും. അതിനാൽ വിദഗ്ധ ചികിത്സ വേണ്ടവർ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരാകുകയാണ്. മുതിർന്ന പൗരന്മാർക്ക് എല്ലാ ചികിത്സയും ഉൾപ്പെടുന്ന ഇൻഷുറൻസിനു കുറഞ്ഞത് 11000 ദിർഹമെങ്കിലും വേണം. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയ്ക്ക് ഒരുലക്ഷം ദിർഹത്തിൽ കുറയാത്ത പ്രീമിയം നൽകേണ്ടി വരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇടത്തരം വരുമാനക്കാരായ വയോജനങ്ങൾക്ക് കുറഞ്ഞ പ്രീമിയം ഇൻഷുറൻസ് ഉണ്ടെങ്കിലും പരിമിതമായ പരിരക്ഷയാണുള്ളത്. വിസ നടപടിക്രമങ്ങൾക്ക് എല്ലാ എമിറേറ്റുകളിലും ഇൻഷുറൻസ് നിർബന്ധമാക്കിയതോടെ തൊഴിലിൽ നിന്ന് വിരമിച്ച് രാജ്യത്ത് തങ്ങുന്നവർക്ക് ഇൻഷുറൻസ് അനിവാര്യമായിട്ടുണ്ട്. 65 വയസ്സ് കഴിഞ്ഞവർക്ക് മരുന്നിനു തന്നെ മാസംതോറും നല്ലൊരു തുക വേണം. പണം നൽകി വാങ്ങാനാണെങ്കിൽ ബജറ്റ് താളംതെറ്റും. ഇൻഷുറൻസിനെ ആശ്രയിച്ചാൽ വൻ തുക പ്രീമിയം നൽകേണ്ടി വരുമെന്ന അവസ്ഥയാണ്. ഗുരുതര രോഗമുള്ളവർക്ക് ഉയർന്ന പ്രീമിയം നൽകേണ്ടി വരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *