
Gold Price Fall in UAE: യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ഇത് നല്ല സമയമോ? നിരക്കുകള്‍ അറിയാം
Gold Price Fall in UAE: ദുബായ്: യുഎഇയില്‍ സ്വർണ്ണ വില മൂന്നാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. വ്യാപാര യുദ്ധം മൂലം ആഗോള മാന്ദ്യം ഉണ്ടാകുമെന്ന ഭയത്താൽ മറ്റ് വ്യാപാരങ്ങളിലെ നഷ്ടം നികത്താൻ നിക്ഷേപകർ സ്വർണം നിക്ഷേപിച്ചതോടെ,സ്വർണ്ണ വില കുറഞ്ഞു. വിപണിയിലെ വ്യാപകമായ വിൽപ്പനയ്ക്കിടയിലും വിലയിൽ ഇടിവ് തുടരുകയാണ്. യുഎഇയിൽ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 365.75 ദിർഹത്തിനും 22 കാരറ്റിന് 338.50 ദിർഹത്തിനും വിൽപ്പന നടന്നു. മറ്റ് വേരിയന്റുകളിൽ 21, 18 കാരറ്റ് ഗ്രാമിന് യഥാക്രമം 324.75 ദിർഹത്തിനും 278.25 ദിർഹത്തിനും വിൽപ്പന ആരംഭിച്ചു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.1% ഇടിഞ്ഞ് 3,034.02 ഡോളറിലെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe സെഷന്റെ തുടക്കത്തിൽ, ബുള്ളിയൻ 1% ൽ കൂടുതൽ ഇടിഞ്ഞ് മാർച്ച് 13 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.5% ഉയർന്ന് 3,051.00 ഡോളറിലെത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതീക്ഷിച്ചതിലും വലിയ താരിഫ് നടപടികൾ ആഗോള വിപണികളിൽ അലയടിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച സ്വർണ്ണ വില മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. എല്ലാ യുഎസ് ഉത്പ്പന്നങ്ങൾക്കും 34 ശതമാനം അധിക തീരുവയും ചില അപൂർവ ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളും ഉൾപ്പെടെ നിരവധി പ്രതിരോധ നടപടികളുമായി ചൈന തിരിച്ചടിച്ചു.
Comments (0)