
murder in trissur; സംസ്ഥാനം തലതാഴ്ത്തിയ അതിക്ക്രൂര കൊലപാതകം; 6 വയസുകാരനെ കൊന്നത് പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെ…
തൃശൂരിൽ പീഡനശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്നു. സംഭവത്തിൽ പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ശേഷം വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയേക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. തൃശൂരിൽ മാളയെ നടുക്കിയ ആറുവയസുകാരൻറെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നത്. യുകെജി വിദ്യാർത്ഥിയായ ആറ് വയസുകാരനെ അയൽവാസിയായ ജോജോ (20) കുളത്തിൽ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ പീഡനം എതിർത്തതിനെ തുടർന്നാണ്. ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നു. പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കുട്ടിയെ കൊന്നതെന്ന് പ്രതി മൊഴി നൽകി. കുട്ടിയുടെ വീടിൻ്റെ തൊട്ട് അയൽവാസിയാണ് പ്രതിയായ ജോജോ. ഇയാൾ നേരത്തെ ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാൽ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞു. ഇതോടെയാണ് കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടത്. കയറി വരാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയിൽ താഴ്‌ന്നത്. ശേഷം തൊട്ടടുത്ത പറമ്പിലേക്ക് പ്രതി മാറി നിന്നു. തെരച്ചിൽ നടത്താൻ നാട്ടുകാർക്കൊപ്പം കൂടി. എന്നാൽ പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയതിന് ശേഷവും കൂസൽ ഇല്ലാതെ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
Comments (0)