
Big Ticket E- Draw: യുഎഇ: മലയാളികളെ തേടി ഇപ്രാവശ്യവും ബിഗ് ടിക്കറ്റ് ഭാഗ്യം; അഞ്ച് പേര്‍ക്ക് വന്‍തുക സമ്മാനം
Big Ticket E- Draw അബുദാബി: ഈ ആഴ്ചയിലെ ബിഗ് ടിക്കറ്റ് ഇ-ഡ്രോ വിജയികളായി അഞ്ചുപേരെ പ്രഖ്യാപിച്ചു. ഓരോരുത്തർക്കും 150,000 ദിർഹം ക്യാഷ് പ്രൈസ് വീതമാണ് ലഭിച്ചത്. ഈ ആഴ്ചയിലെ ഭാഗ്യവാന്മാരിൽ ഇന്ത്യക്കാരും ഫിലിപ്പീൻസുകാരും ഉൾപ്പെടുന്നു. കാസർകോട് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സ്വദേശികളായ ഷംസുദ്ദീൻ (55), ജിഷ്ണു തോട്ടിങ്ങൽ കുഞ്ഞൻകുട്ടി (27), യുഎഇയിൽ ജോലി ചെയ്യുന്ന നാസർ വട്ടപ്പറമ്പിൽ, ഒമാനിൽ ജോലി ചെയ്യുന്ന അനീഷ് കുമാർ തെക്കെ എന്നിവർക്കാണ് 35 ലക്ഷം രൂപ (ഒന്നര ലക്ഷം ദിർഹം) വീതം സമ്മാനം ലഭിച്ചത്. ഫിലിപ്പീൻ സ്വദേശിനി അന്റോണി മുഹമ്മദ് (52) ആണ് അഞ്ചാമത്തെ വിജയി. 1997 മുതൽ റാസ് അൽ ഖൈമയിൽ താമസിക്കുന്ന ഫിലിപ്പീൻസ് സ്വദേശിയായ 52 വയസുള്ള ഒരു നഴ്‌സ്, കൊവിഡ് മഹാമാരി മുതൽ 17 സുഹൃത്തുക്കളുടെ ഒരു സംഘത്തോടൊപ്പം പ്രതിമാസം ബിഗ് ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. “ഭർത്താവ് പതിവായി ബിഗ് ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു. അദ്ദേഹം മരിച്ചതിനുശേഷം, അദ്ദേഹത്തിന്‍റെ പാരമ്പര്യം തുടരുന്നതാണ് ശരിയെന്ന് എനിക്ക് തോന്നി. വിജയിച്ച കോൾ ലഭിച്ചപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു. ഒരു ശബ്ദ സന്ദേശം കേട്ടാണ് ഉണർന്നത്. ആദ്യം, ഇത് ഒരു തട്ടിപ്പാണെന്ന് കരുതി.പക്ഷേ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ, അത് സത്യമാണെന്ന് മനസ്സിലായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഞാൻ ശരിക്കും സന്തോഷവതിയാണ്. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല”, നഴ്സ് പങ്കുവെച്ചു. സമ്മാനത്തുക തന്‍റെ സുഹൃത്തുക്കൾക്കിടയിൽ വിഭജിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. “തീർച്ചയായും ടിക്കറ്റ് വാങ്ങുന്നത് തുടരും, എല്ലാവരെയും ടിക്കറ്റ് വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അടുത്തത് നിങ്ങളുടെ ഊഴമായിരിക്കാം.” കഴിഞ്ഞ 20 വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഷംസുദ്ദീൻ കഴിഞ്ഞ 5 വർഷമായി സുഹൃത്തുക്കളോടൊപ്പം ചേർന്ന് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചിരുന്നു. കുറച്ചു കാലമായി ഒറ്റയ്ക്കാണ് ടിക്കറ്റ് എടുക്കുന്നത്. രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ് വീട്ടിൽ നിന്നാണ് സമ്മാനം ലഭിച്ച വിവരം വിളിച്ചറിയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും വെബ്സൈറ്റിൽ പോയി ഉറപ്പുവരുത്തി. സാമ്പത്തിക ബാധ്യതകൾ ആദ്യം തീർക്കണം. ബാക്കി തുക എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. അബുദാബിയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ജിഷ്ണു തോട്ടിങ്ങൽ കുഞ്ഞൻകുട്ടി (27) പത്ത് സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റ് എടുത്തത്. കഴിഞ്ഞ വർഷം മുതൽ എല്ലാ മാസവും ഇവർ ഭാഗ്യം പരീക്ഷിക്കുന്നു. സമ്മാന വിവരം അറിഞ്ഞപ്പോൾ ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. എന്നാൽ ബിഗ് ടിക്കറ്റ് അവതാരകൻ റിചഡിന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി എന്ന് ജിഷ്ണു പറഞ്ഞു. സമ്മാനത്തുക സുഹൃത്തുക്കൾക്ക് തുല്യമായി പങ്കിടും.
Comments (0)