
യുഎഇ തൊഴിലുടമയുടെ കുട്ടിയോട് ക്രൂരമായി പെരുമാറി; വീട്ടുജോലിക്കാരിക്ക് വന്‍ തുക പിഴ
അബുദാബി: വീട്ടുജോലിക്കാരിക്ക് 10,000 ദിര്‍ഹം പിഴ ചുമത്തി അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി. പരിചരിക്കാന്‍ ഏല്‍പ്പിച്ച കുഞ്ഞിനോട് ജോലിക്കാരി മോശമായി പെരുമാറിയതിനാണ് പിഴ ചുമത്തിയത്. ജോലിക്കാരി കുട്ടിയോട് ക്രൂരമായി പെരുമാറുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഇത് കുട്ടിക്ക് ശാരീരികവും മാനസികവുമായ ദോഷം വരുത്തിവെച്ചു. കേസ് ഫയൽ ചെയ്ത തീയതി മുതൽ 12% പലിശയും ഉള്‍പ്പെടെ 51,000 ദിർഹമാണ് നഷ്ടപരിഹാരമായി കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)