Posted By saritha Posted On

Expat Malayali Accident Death: 35 വര്‍ഷമായി യുഎഇയില്‍, റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി കാറിടിച്ച് മരിച്ചു

Expat Malayali Accident Death കാസർകോട്: പ്രവാസി മലയാളി യുഎഇയില്‍ അപകടത്തില്‍ മരിച്ചു. കാസര്‍കോട് മൗവ്വലിലെ മുക്രി ഇബ്രാഹിം (54) ആണ് മരിച്ചത്. ഷാർജയിലെ ദൈദിൽ വെച്ചുണ്ടായ കാറപകടത്തിലാണ് മരണം. 35 വർഷത്തോളമായി ഷാർജയിൽ കട നടത്തുകയാണ് ഇബ്രാഹിം. ഇദ്ദേഹം റോഡ് കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. ഭാര്യ ആബിദ (ബേക്കൽ). മക്കൾ: ഇർഫാൻ, അസീം, ഇഫ്ര. സഹോദരങ്ങൾ: അലവി, ആദം, മറിയം, ദൈനബി, ആസ്യ. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *