
Apple iPhone 17 Air: കാറ്റില്‍ പറന്നുപോകും ഐഫോണ്‍, ഞെട്ടി ലോകം !
Apple iPhone 17 Air ഐഫോണ്‍ 17 എയറിന്‍റെ ഡമ്മി യൂണിറ്റിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇനി വരാനിരിക്കുന്ന ഐഫോണിന്‍റെ മോഡല്‍ പുതിയ മോഡലിലാകും ഇറങ്ങുക. അണ്‍ബോക്‌സ് തെറാപ്പി എന്ന യൂട്യൂബ് ചാനലില്‍ യൂട്യൂബര്‍ ലൂയിസ് ഹില്‍സെന്‍റിഗര്‍ പുറത്തുവിട്ട വീഡിയോയില്‍ ഫോണിന് 5.65 എംഎം കനം മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കുന്നു. ഐഫോണ്‍ 16ന് 7.8 എംഎം ആണ് കനം. 2014ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 6 ആണ് ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍. 6.9 മില്ലി മീറ്റര്‍ ആണ് ഇതിന് കനമുണ്ടായിരുന്നത്. 11.6 എംഎം കനമുള്ള ആദ്യ ഐഫോണ്‍ ആണ് ഏറ്റവും കനമേറിയ ഐഫോണ്‍ മോഡല്‍. ഐഫോണ്‍ 17 പ്രോ മോഡലിന് 8.75 മില്ലി മീറ്റര്‍ കനമുണ്ടാകുമെന്ന് വീഡിയോയില്‍ പറയുന്നു. ഫ്യൂച്വറിസ്റ്റിക് എന്നാണ് ലൂയിസ് ഹില്‍സെന്‍റിഗര്‍ ഐഫോണ്‍ 17 എയറിനെ വിശേഷിപ്പിക്കുന്നത്. ഇതുവരെ ഐഫോണ്‍ സീരിസില്‍ ഉണ്ടായിരുന്ന പ്ലസ് മോഡലിന് പകരമായാണ് ഐഫോണ്‍ 17 എയര്‍ മോഡല്‍ എത്തുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യൂട്യൂബര്‍ പുറത്തുവിട്ടിരിക്കുന്ന ഫോണിന്‍റെ ദൃശ്യങ്ങളില്‍ പിക്‌സല്‍ ഫോണുകള്‍ക്ക് സമാനമായ റിയര്‍ ക്യാമറ ബമ്പ് ഉള്‍പ്പെടുത്തിയാണ് പുതിയ ഐഫോണ്‍ 17 സീരീസ് വരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഈ വര്‍ഷം സെപ്തംബറില്‍ ഫോണ്‍ പുറത്തിറങ്ങും. യുഎസ് താരിഫ് നിരക്ക് വര്‍ധിച്ചത് കാരണം, ഐഫോണുകളുടെ പതിവ് വിലയില്‍നിന്ന് കൂടിയ വിലയ്ക്കാവും ഇത്തവണ ഫോണുകള്‍ എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Comments (0)