Posted By saritha Posted On

Sharjah Building Fire Cause: യുഎഇയില്‍ അഞ്ച് പേരുടെ മരണത്തിന് കാരണമായ തീപിടിത്തം, കാരണം വെളിപ്പെടുത്തി അധികൃതര്‍

Sharjah Building Fire Cause ഷാര്‍ജ: ഷാർജയിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തിന്‍റെ കാരണം ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി വെളിപ്പെടുത്തി. അൽ നഹ്ദയിലെ 52 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലൊന്നിലുണ്ടായ മാരകമായ തീപിടിത്തത്തിൽ അഞ്ച് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രാൻസ്‌ഫോർമറിൽ അമിതഭാരം ഉണ്ടാക്കിയ വൈദ്യുത തകരാറും വൈദ്യുത കണക്ഷനുകളിലെ ഉയർന്ന താപനിലയുമാണ് തീപിടിത്തത്തിന് കാരണമെന്ന് അതോറിറ്റി അറിയിച്ചു. ട്രാൻസ്‌ഫോർമറിലെ മെറ്റാലിക്, ഇലക്ട്രിക്കൽ സർക്യൂട്ടുകളുടെ താപനില അമിതഭാരം മൂലം ഉയർന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സാമി അൽ നഖ്ബി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe എല്ലാ കെട്ടിട ലൈസൻസുകളും അംഗീകാരങ്ങളും അവലോകനം ചെയ്യുന്നതിനായി ഒരു പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുന്നുണ്ടെന്നും അശ്രദ്ധ തെളിഞ്ഞാൽ നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. “അന്വേഷണം ഇപ്പോഴും തുടരുകയാണ്, നിയമങ്ങൾ ലംഘിച്ചതായി തെളിഞ്ഞാൽ ടവറിന്റെ മാനേജ്‌മെന്റിനെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കും.”

Comments (0)

Leave a Reply

Your email address will not be published. Required fields are marked *