Posted By saritha Posted On

UAE New Law to Prevent Infectious Diseases: യുഎഇ: യാത്ര ചെയ്യുന്നവര്‍ക്ക് മുനനറിയിപ്പ്; പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് പുതിയ നിയമം

UAE New Law to Prevent Infectious Diseases ദുബായ്: പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ദുബായിൽ പുതിയനിയമം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. പകർച്ചവ്യാധികളുള്ളവരോ രോഗമുണ്ടെന്ന് സംശയിക്കുന്നവരോ വഴി മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇത്തരക്കാർ ആരോഗ്യകേന്ദ്രങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നതിന് മുൻപ് ദുബായ് ആരോഗ്യവകുപ്പിന്‍റെ (ഡിഎച്ച്എ) അനുമതി വാങ്ങണം. മുഖാവരണം ധരിക്കുക, ശാരീരികഅകലം പാലിക്കുക തുടങ്ങിയ ശുചിത്വ നടപടികള്‍ സ്വീകരിക്കണം. അധികൃതരും ആരോഗ്യവിദഗ്ധരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. രോഗബാധ മറച്ചുവെക്കുന്നതും രോഗം പടർത്താൻ ശ്രമിക്കുന്നതും കുറ്റകരമാണ്. ദുബായിലേക്ക് വരുന്നവരും പോകുന്നവരും വിവിധ പ്രവേശന കവാടങ്ങളിൽ ആവശ്യപ്പെടുകയാണെങ്കിൽ ആരോഗ്യ വിവരങ്ങൾ നൽകുകയും വേണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പകർച്ചവ്യാധികൾ ഉണ്ടെങ്കിലോ ഉണ്ടെന്ന് സംശയമുണ്ടെങ്കിലോ അക്കാര്യം അറിയിക്കുകയും വേണം. ദുബായിലെ പൊതു – സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ നിർദേശങ്ങൾ നടപ്പാക്കാൻ അധികൃതരുടെ പൂർണ സഹകരണമുണ്ടാകുമെന്നും പുതിയ നിയമത്തിൽ പറയുന്നു. രോഗപ്രതിരോധം, ആരോഗ്യസംരക്ഷണം, ഭക്ഷണം, ഉത്പന്നസുരക്ഷ, ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സുസ്ഥിര ശ്രമങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അപകടസാധ്യതകൾ കുറയ്ക്കുകയാണ് പുതിയ നിയമത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *